പത്താൻ ബോക്‌സ് ഓഫീസ് കളക്ഷൻ: ഷാരൂഖ് ഖാൻ തന്റെ ഏറ്റവും പുതിയ ചിത്രമായ പത്താനിലൂടെ ബോളിവുഡിന്റെ ബോക്‌സ് ഓഫീസ് ചരിത്രം തിരുത്തിയെഴുതുകയാണ്. അഞ്ച് വർഷത്തോളം സിനിമയിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു താരം. എന്നാൽ, ബോളിവുഡിന്റെ രാജാവിന്റെ തിരിച്ചുവരവ് രാജകീയം തന്നെയായിരുന്നു. ബോക്സ് ഓഫീസിൽ ഒരു പടയോട്ടം തന്നെയാണ് പത്താൻ നടത്തിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

റിപ്പബ്ലിക് ദിനത്തിന്റെ തലേദിവസം ബുധനാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് അഞ്ച് ദിനങ്ങളിലെ എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡ് ലഭിച്ചു. ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് പിന്നാലെ തന്നെ ചിത്രം മികച്ച അഭിപ്രായവും നേടി. പ്രീ-റിലീസ് കളക്ഷൻ മുതൽ നിരവധി റെക്കോർഡുകൾ തകർത്താണ് പത്താൻ മുന്നേറുന്നത്. ചിത്രം റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങൾ പിന്നുമ്പോൾ നാല് ദിവസവും ചിത്രം നേടിയത് 50 കോടിക്ക് മുകളിലാണ്.




പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് പുറത്ത് വിട്ട കണക്ക് പ്രകാരം ചിത്രത്തിന്‍റെ കളക്ഷന്‍ ബുധന്‍- 55 കോടി, വ്യാഴം- 68 കോടി, വെള്ളി- 38 കോടി, ശനി- 51.50 കോടി, ഞായര്‍- 60-62 കോടി എന്നിങ്ങനെയാണ്. ആദ്യ നാല് ദിനങ്ങള്‍ പിന്നിട്ടപ്പോൾ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 400 കോടി ക്ലബ്ബില്‍ ഇടം നേടി. 429 കോടിയാണ് ചിത്രത്തിന്‍റെ നാല് ദിവസത്തെ കളക്ഷൻ.


സിദ്ധാര്‍ഥ് ആനന്ദ് ആണ് പത്താന്റെ സംവിധായകൻ. ദീപിക പദുകോണ്‍ ആണ് ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത്. ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.