1000 കോടി നേടി ഷാരൂഖ് ഖാൻ ചിത്രം പഠാൻ. റിലീസ് ചെയ്ത് 27 ദിവസത്തിനുള്ളിലാണ് പഠാൻ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ 1000 കോടി ക്ലബിൽ കയറുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രമായി പഠാൻ. ആമിർ ഖാന്റെ ദങ്കൽ ആണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ഷാരൂഖ് ചിത്രം. സൽമാൻ ഖാന്റെ ബജിരംഗി ഭായിജാനെയും ആമിർ ഖാന്‍റെ സീക്രട്ട് സൂപ്പർ സ്റ്റാറിനെയും നേരത്തെ തന്നെ പഠാൻ പിൻതള്ളിയിരുന്നു. ബജിരംഗി ഭായിജാൻ, സീക്രട്ട് സൂപ്പർസ്റ്റാർ എന്നീ ചിത്രങ്ങൾ അവയുടെ ചൈന കളക്ഷനെ കൂടി ആശ്രയിച്ചാണ് 900 കോടിക്ക് മുകളിലെ ഭീമൻ കളക്ഷൻ കൈവരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ചൈനയിൽ റിലീസ് ചെയ്യാതെയാണ് പഠാൻ ഇത്രയും വലിയ കളക്ഷൻ സ്വന്തമാക്കിയിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇനി വേൾഡ് വൈഡ് കളക്ഷനിൽ ഷാരൂഖ് ചിത്രത്തിന് മുന്നിലുള്ള ബോളിവുഡ് ചിത്രം ദങ്കൽ മാത്രമാണ്. 2000 കോടിക്ക് മുകളിലുള്ള ദങ്കലിന്റെ കളക്ഷനെ ബാഹുബലി 2 ന് പോലും മറി കടക്കാൻ സാധിച്ചിട്ടില്ല. ചൈന റിലീസിലൂടെയാണ് ദങ്കൽ ഈ നേട്ടത്തിലേക്കെത്തിയത്. 


sacnilk എന്ന വെബ്സൈറ്റ് റിപ്പോർട്ട് ചെയ്ത പ്രകാരം പഠാൻ വിദേശ വിപണിയിൽ നിന്ന് ഏകദേശം 378 കോടി രൂപ (ഏകദേശം 45.75 മില്യൺ ഡോളർ) നേടിയിട്ടുണ്ട്. ഞായറാഴ്ച വരെ, ലോകമെമ്പാടും 997 കോടി ഗ്രോസ് നേടിയ ചിത്രം തിങ്കളാഴ്ചത്തെ പ്രദർശനം കൂടി കഴിഞ്ഞപ്പോൾ 1000 കോടി പിന്നിട്ടു. 1000 കോടി ക്ലബിൽ കയറുന്ന ആദ്യ വൈആർഎഫ് (യഷ് രാജ് ഫിലിംസ്) ചിത്രവും, ചൈനയിൽ പ്രദർശിപ്പിക്കാതെ തന്നെ ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ബോളിവുഡ് ചിത്രവുമാണ് പഠാൻ. ചൈനയിൽ നിന്ന് മാത്രം 1300 കോടിയടക്കം 1899 കോടി ഗ്രോസ് നേടി ആമിർ ഖാന്റെ ദങ്കൽ ഇപ്പോഴും ഒന്നാം സ്ഥാനത്താണ്. 


Also Read: Romancham Box Office : രോമാഞ്ചം 50 കോടിയിലേക്ക്; കേരളത്തിലെ കളക്ഷൻ 25 കോടി പിന്നിട്ടു


കോവിഡിന് ശേഷം തീയറ്ററിലെത്തിയ ബോളിവുഡ് ചിത്രങ്ങൾ പലതും ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞു. ഭൂൽ ഭുലയ്യ 2, ബ്രഹ്മാസ്ത്ര, ദൃശ്യം 2 എന്നീ ചിത്രങ്ങൾ മാത്രമാണ് ഭേദപ്പെട്ട കളക്ഷൻ സ്വന്തമാക്കിയത്. കൂട്ടത്തിൽ വലിയ പ്രതീക്ഷയിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ എല്ലാ സൗത്ത് ഇന്ത്യൻ ഭാഷകളിലും മൊഴിമാറ്റി റിലീസ് ചെയ്ത ബ്രഹ്മാസ്ത്രയുടെ കളക്ഷനും 250 കോടിക്കകത്ത് നിന്നപ്പോൾ ബോളിവുഡ് കൂടുതൽ ക്ഷീണിച്ചു.


ഇന്ത്യൻ നെറ്റ് കളക്ഷനിൽ 300 കോടി ക്ലബ്ബോ വേൾഡ് ബോക്സ് ഓഫീസിൽ 400 കോടി ക്ലബ്ബോ ഓപ്പൺ ചെയ്തിട്ടില്ലാത്ത, മുൻ ചിത്രങ്ങൾ പലതും പരാജയപ്പെട്ട് 4 വർഷം അഭിനയ രംഗത്തോട് വിട പറഞ്ഞിരുന്ന കിംഗ് ഖാൻ ചിത്രം ബോളിവുഡിൻ്റെ ചരിത്രം മാറ്റിയെഴുതി. 300 കോടി ക്ലബ്ബ് നേടാൻ പോലും കോവിഡിന് ശേഷം ബുദ്ധിമുട്ടിയിരുന്ന ബോളിവുഡിൽ ഷാരൂഖ് ചിത്രം ആദ്യത്തെ 400 കോടി ക്ലബ്ബ് ഓപ്പൺ ചെയ്തു. നോർത്ത് ഇന്ത്യൻ തീയറ്ററുകളിൽ കെജിഎഫ് 2 ഉം ബാഹുബലി 2 ഉം ഉണ്ടാക്കിയ ഓളം പഠാനിലൂടെ ഷാരൂഖ് തിരികെ കൊണ്ടുവന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.