Pathaan Movie: പഠാന് വിറ്റ് പോയത് 1,17000 ടിക്കറ്റുകൾ; ഇന്ത്യയിൽ നിന്ന് മാത്രം 150 മുതൽ 200 കോടി വരെ ഗ്രോസ് കളക്ഷൻ?
ബുക്കിങ്ങ് കണക്ക് വച്ച് ഇന്ത്യയിൽ എല്ലാ ഭാഗങ്ങളിൽ നിന്നും പഠാൻറെ ഏകദേശം രണ്ട് ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്
ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പഠാൻ എന്ന ബോളിവുഡ് ചിത്രത്തിന്‍റെ ബുക്കിങ്ങ് ഇന്ന് മുതലാണ് ഇന്ത്യയിലെ എല്ലാ സ്ക്രീനുകളിലും ആരംഭിക്കുന്നത്. എന്നാൽ 18 ആം തീയതി വൈകിട്ട് മുതൽ ചില സ്ക്രീനുകളിൽ ബുക്കിങ്ങ് ആരംഭിച്ചിരുന്നു.
ഇതുവരെ നടന്ന ബുക്കിങ്ങ് കണക്ക് വച്ച് ഇന്ത്യയിൽ എല്ലാ ഭാഗങ്ങളിൽ നിന്നും പഠാൻ ഏകദേശം രണ്ട് ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റ് കഴിഞ്ഞു. ഇതോടെ ലോക് ഡൗണിന് ശേഷം പുറത്തിറങ്ങിയതിൽ ദൃശ്യം 2, ബ്രഹ്മാസ്ത്ര എന്നീ ചിത്രങ്ങൾ ഒഴിച്ച് മറ്റെല്ലാ ചിത്രങ്ങളുടെയും പ്രീ ബുക്കിങ്ങ് സെയിൽ പഠാൻ തകർത്തു. ചിത്രം റിലീസ് ചെയ്യാൻ ഇനി 5 ദിവസങ്ങൾ കൂടി ബാക്കി ഉള്ളതിനാലും മുഴുവൻ തീയറ്ററുകളിലും ഇന്ന് മുതലേ ബുക്കിങ്ങ് ആരംഭിക്കൂ എന്നതിനാലും ടിക്കറ്റ് ബുക്കിങ്ങിന്‍റെ കണക്ക് ഇനിയും വളരെയധികം ഉയരാൻ സാധ്യതയുണ്ട്.
ALSO READ: Shaakuntalam: ശകുന്തള - ദുഷ്യന്തൻ പ്രണയകഥയുമായി സാമന്ത; 'ശാകുന്തള'ത്തിലെ പാട്ടെത്തി
അതായത് നിലവിലെ ബുക്കിങ്ങ് ട്രെന്‍റ് വച്ച് ട്രേഡ് അനലിസ്റ്റുകൾ പ്രവചിക്കുന്ന പഠാന്‍റെ ആദ്യ ദിന നെറ്റ് കളക്ഷൻ 35 കോടി മുതൽ 40 കോടി വരെയാണ്. ഈ രീതിയിൽ മികച്ച ബുക്കിങ്ങ് ചിത്രം റിലീസ് ചെയ്യുന്ന ആദ്യ വീക്കെന്‍റിലും തുടരുകയാണെങ്കിൽ ചിത്രം ആദ്യ ആഴ്ച്ചയിൽ ഇന്ത്യയിൽ നിന്ന് മാത്രം 150 മുതൽ 200 കോടി വരെ ഗ്രോസ് കളക്ഷൻ നേടും. ലോകമെമ്പാടും നിന്ന് 300 കോടി ഗ്രോസ്സും.
ട്രേഡ് അനലിസ്റ്റായ തരൺ ആദർശ് ഇന്നലെ രാത്രി 11.30 വരെയുള്ള പഠാന്‍റെ നാഷണൽ മൾട്ടീ പ്ലെക്സ് ചെയിനുകളിലുള്ള ബുക്കിങ്ങ് കണക്ക് പുറത്ത് വിട്ടിരുന്നു ഇത് അനുസരിച്ച് പിവിആറിൽ 51,000 ടിക്കറ്റും ഇനോക്സില്‍ 38,500 ടിക്കറ്റും സിനിപോളിസിൽ 27,500 ടിക്കറ്റും പഠാന് വിറ്റ് പോയിരുന്നു. അതായത് രാജ്യത്തെ പ്രധാന മള്‍ട്ടീ പ്ലെക്സ് ചെയിനുകളിൽ നിന്ന് ഇന്നലെ രാത്രി 11.30 ഓടെ മാത്രം പഠാന് വിറ്റ് പോയത് 1,17000 ടിക്കറ്റുകളാണ്.
അതായത് ഇതുവരെ ട്രാക്ക് ചെയ്ത ടിക്കറ്റുകളുടെ കണക്ക് വച്ച് മാത്രം പഠാന് വിറ്റ് പോയത് 15 കോടിയുടെ ടിക്കറ്റുകളാണ്. പഠാന്‍റെ പ്രീ ബുക്കിങ്ങിനോട് തരൺ ആദർശ് പ്രതികരിച്ചത് ബോക്സ് ഓഫീസ് സുനാമി എന്നാണ്. സൗത്ത് ഇന്ത്യയിലും പഠാന് വലിയ രീതിയിലുള്ള വരവേൽപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചെന്നൈയിലെ സത്യം സിനിമാസിന് മുന്നിൽ ഷാരൂഖ് ഖാന്‍റെ ഭീമാകാരൻ കട്ടൗട്ട് സ്ഥാപിച്ചുകൊണ്ടാണ് ആരാധകർ കിംഗ് ഖാന് വരവേൽപ്പ് ഒരുക്കുന്നത്.
ഹൈദരാബാദിലെ പ്രസാദ് ഐമാക്സിൽ പഠാൻ ബുക്കിങ്ങ് ആരംഭിച്ചതുമുതൽ വൻ ബുക്കിങ്ങ് ഉണ്ടായതിനെത്തുടർന്ന് ഷോകളുടെ എണ്ണവും വർദ്ധിപ്പിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ മറ്റ് ബോളിവുഡ് ചിത്രങ്ങളെ അപേക്ഷിച്ച് വലിയ രീതിയിലുള്ള ബുക്കിങ്ങാണ് പഠാന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ രീതിയിൽ മുന്നോട്ട് പോയാൽ കെ.ജി.എഫ് 2 ന്‍റെ പ്രീ ബുക്കിങ്ങ് സെയിൽ പഠാൻ തകർക്കാൻ സാധ്യതയുണ്ടെന്നാണ് പല ട്രേഡ് അനലിസ്റ്റുകളും അഭിപ്രായപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...