Prithviraj on Pathaan Controversyകൊച്ചി: ഷാരൂഖ് ഖാൻ ചിത്രം പത്താനിന്റെ പേരിലുണ്ടാകുന്ന വിവാദത്തിൽ പ്രതികരിച്ച് നടൻ പൃഥ്വിരാജ്. സംഭവത്തിൽ വിഷമമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. ഒരു കലാരൂപത്തോടും ഇങ്ങനെ ചെയ്യരുതെന്നുമായിരുന്നു നടന്റെ പ്രതികരണം. അതേസമയം ഐഎഫ്എഫ്കെ വിവാദത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. കാപ്പ സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെയാണ് പത്താൻ വിവാദത്തെ കുറിച്ചും ഐഎഫ്എഫ്കെ വിവാദത്തെ കുറിച്ചും പൃഥ്വിരാജ് പ്രതികരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഷാരൂഖ് ഖാൻ - ദീപിക പദുക്കോൺ എന്നിവർ ഒന്നിക്കുന്ന ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനത്തിൽ ദീപിക കാവി വസ്ത്രം ധരിച്ചുവെന്ന് പറഞ്ഞാണ് വിവാദം ഉടലെടുത്തത്. ​ഗാനം ഹിന്ദുമതത്തിന് എതിരാണെന്ന പരാതിയെ തുടർന്ന് മുംബൈ പോലീസ് പത്താനെതിരെ കേസെടുത്തിരുന്നു. മുംബൈ സ്വദേശിയായ സഞ്ജയ് തിവാരിയുടെ പരാതിയിലാണ് കേസ്. ചിത്രം ഹിന്ദുത്വത്തെ അപമാനിക്കുന്നു എന്നണ് പരാതി. പത്താന്റെ പ്രദർശനം വിലക്കണമെന്നാവശ്യപ്പെട്ട് ബിഹാർ മുസഫർ നഗർ സിജെഎം കോടതിയിലും ഹർജി സമർപ്പിച്ചിട്ടുണ്ട്. ചിത്രത്തിനെതിരെ മധ്യപ്രദേശ് ഉലമ ബോർഡും രം​ഗത്തെത്തിയിരുന്നു.


Also Read: Pathan Controversy: സ്മൃതി ഇറാനി ഉടുത്താൽ കുഴപ്പമില്ല... ദീപിക ഉടുത്താൽ പ്രശ്നം; പത്താൻ വിവാദത്തിൽ തൃണമൂൽ-ബിജെപി ട്വിറ്റർ പോര്


യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്ര നിർമിക്കുന്ന ചിത്രം ജനുവരി 25ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്നാണ് അണിയറ പ്രവ‍‍ർത്തകർ അറിയിച്ചിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.