ഒരിടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പത്താന്റെ ഡിജിറ്റൽ അവകാശങ്ങൾ വിറ്റ് പോയത് വൻ തുകയ്ക്കാണെന്ന് റിപ്പോർട്ട്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോസാണ്. കൂടാതെ ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ 100 കോടി രൂപയ്ക്കാണ് ആമസോൺ പ്രൈം വീഡിയോസ് വാങ്ങിയതെന്നാണ് സൂചന. ചിത്രം 2023 ജനുവരി 25 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പത്താൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.   വിവാദങ്ങൾ തുടരുന്നതിനിടയിലാണ് അണിയറപ്രവർത്തകർ പുതിയ ഗാനം പുറത്തുവിട്ടത്. ജുമേ ജോ പത്താൻ എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കുമാർ വരികൾ ഒരുക്കിയ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് വിശാലും ശേഖറും ചേർന്നാണ്. ഗാനം ആലപിച്ചിരിക്കുന്നത് അർജിത് സിങ്, സുകൃതി കാക്കർ, വിശാൽ, ഷെയ്ഖർ എന്നിവർ ചേർന്നാണ്. ഗാനത്തിന്റെ രംഗങ്ങൾക്ക് കൊറിയോഗ്രാഫി നിര്വഹിച്ചിരിക്കുന്ന്ത് ബോസ്കോ സീസറാണ്. 


ALSO READ: Pathaan Movie : വിവാദങ്ങൾക്കിടയിൽ പത്താനിലെ പുതിയ ഗാനമെത്തി; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്


പത്താന് എതിരെ ബോയ്‌കോട്ട് ആഹ്വാനം ഉയരുകയും, ചിത്രത്തിനെതിരെ നിരവധി പേർ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനം പുറത്തുവന്നതിന് പിന്നാലെയായിരുന്നു വിവാദങ്ങൾ ആരംഭിച്ചത്.   ഗാനത്തിൽ ബിക്കിനിയിലാണ് ദീപിക പദുകോൺ എത്തിയത്. ഇതിൽ താരം ധരിച്ച ഒരു ബിക്കിനിയുടെ നിറം കാവിയാണെന്ന് പറഞ്ഞാണ് ബോയ്‌കോട്ട് ആഹ്വാനം ഉയർന്നത്.  ഡിസംബർ 12 നാണ് ചിത്രത്തിലെ ഗാനം പുറത്തുവിട്ടത്. വിശാലും ഷെയ്ഖറും ചേർന്ന് സംഗീത സംവിധാനം ചെയ്ത ഗാനത്തിന്റെ  വരികൾ ഒരുക്കിയത് കുമാറാണ്. ശിൽപ റാവു, കരാലിസ മോണ്ടെറോ, വിശാൽ, ഷെയ്ഖർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്. 


ഭാരതത്തിന്റെ സംസ്ക്കാരത്തെ മാനിക്കാത്തത് കൊണ്ടാണ് ബോളിവുഡ് ചിത്രങ്ങൾ പരാജയം ആയി മാറുന്നതെന്നാണ് ചിലരുടെ അഭിപ്രായം. ഇതിന് പിന്നാലെ പത്താനെതിരെ മുംബൈ പോലീസ് കേസെടുത്തിരുന്നു. ഗാനം ഹിന്ദുമതത്തിന് എതിരാണെന്ന പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മുംബൈ സ്വദേശിയായ സഞ്ജയ് തിവാരിയാണ് പരാതി നൽകിയത്. ചിത്രം ഹിന്ദുത്വത്തെ അപമാനിക്കുന്നു എന്നണ് പരാതി. പത്താന്റെ പ്രദർശനം വിലക്കണമെന്നാവശ്യപ്പെട്ട് ബിഹാർ മുസഫർ നഗർ സിജെഎം കോടതിയിലും ഹർജി സമർപ്പിച്ചിട്ടുണ്ട്. 


യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ അദിത്യ ചോപ്രായാണ് ചിത്രം നിർമിക്കുന്നത്. യാഷ് രാജ് ഫിലിംസിന്റെ 50-ാമത്തെ ചിത്രമെന്ന് പ്രത്യേകതയും പത്താനുണ്ട്. വാർ, ബാങ് ബാങ് എന്നീ സിനിമകൾക്ക് ശേഷം സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന ചിത്രമാണ് പത്താൻ. ഹിന്ദിയിൽ ചിത്രീകരിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും മൊഴിമാറ്റി റിലീസ് ചെയ്യും. 


2018 ല്‍ പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിന്‍റെ പരാജയത്തിന് ശേഷം ഷാരൂഖ് ഖാൻ അഭിനയ രംഗത്ത് നിന്നും കുറച്ച് നാൾ മാറി നിന്നിരുന്നു. 2023 ല്‍ റിലീസ് ചെയ്യുന്ന പത്താനിലൂടെയാണ് ഷാരൂഖ് ബോളീവുഡിലേക്ക് തന്‍റെ തിരിച്ച് വരവ് അറിയിക്കാൻ ഒരുങ്ങുന്നത്.  കിംഗ് ഖാന്‍റെ തിരിച്ച് വരവിൽ ആരാധകർ വളരെയധികം കാത്തിരിക്കുകയാണ്. പത്താന്റെ ഒടിടി അവകാശം വൻ തുകയ്ക്ക് വിറ്റ് പോയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏകദേശം 200 കോടി രൂപയ്ക്കാണ് ഷാരൂഖ് ചിത്രത്തിന്റെ നിർമാതാക്കൾ ആമസോൺ പ്രൈമിന് ഡിജിറ്റൽ അവകാശം നൽകിയതെന്നാണ് സൂചന. എന്നാൽ ഇത് സംബന്ധിച്ച് യാഷ് രാജ് ഫിലിംസ് ഔദ്യോഗികമായി സ്ഥിരീകരണം നൽകിട്ടില്ല.'



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.