തിരുവനന്തപുരം : സന നിയ പ്രൊഡക്ഷൻ ഹൗസിന്റെ  ബാനറിൽ നജീബ് മടവൂർ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്ത ചിത്രമാണ് "പാതിരാക്കാറ്റ് ". തമിഴ് നടൻ ശ്രീറാം കാർത്തിക് നായകനാവുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ ആവണി ഷാരോൺ സഹിം എന്നിവർ നായികമാരാകുന്നത്. ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഫെബ്രുവരി 24ന് ചിത്രം തിയറ്ററുകളിൽ എത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഷാജു നവോദയ, ഷിനോജ് വർഗീസ്, നിർമ്മൽ പാലാഴി, ശിവാജി ഗുരുവായൂർ സന്തോഷ് കീഴാറ്റൂർ, രഞ്ജി കങ്കോൽ, രശ്മി ബോബൻ, ഐശരൃ ആമി,ആര്യ,നന്ദന എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹുഷാ ഛായാഗ്രഹണം നിർവഹിക്കുന്നു. മനു മഞ്ജിത്ത്, കെ സി അഭിലാഷ്, വിജയരാജ് പ്രവീൺ എന്നിവരുടെ വരികൾക്ക് റെജിമോൻ ബിജു എസ് യൂണിറ്റ് (നീലശലഭം) സംഗീതം പകരുന്നു.


ALSO READ : Pakalum Pathiravum Movie : വീണ്ടും ത്രില്ലടിപ്പിക്കാൻ കുഞ്ചാക്കോ ബോബൻ; അജയ് വാസുദേവ് ചിത്രം പകലും പാതിരാവും ടീസർ


ആലാപനം- ജാസ്സി ഗിഫ്റ്റ് സിത്താര കൃഷ്ണകുമാർ ജനനി എസ് വി രഞ്ജിത്ത് ജയറാം,എഡിറ്റിംഗ്- സജിത്ത് എൻ എസ്. പ്രൊഡക്ഷൻ കൺട്രോളർ- ഷൗക്കത്ത് മന്നലാംകുന്ന്, ആർട്ട്-രാജേഷ് കെ ആനന്ദ്, മേക്കപ്പ്-റോനിഷ,വസ്ത്രലങ്കാരം- രാജശ്രീ ബോളിവുഡ്, സജിത്ത് മുക്കം, സന്ദീപ് തിരൂർ,ബിജിഎം-സിബു സുകുമാരൻ,സ്റ്റിൽസ്- രതീഷ് പാലത്ത്, അസോസിയേറ്റ് ഡയറക്ടർ-സുമീന്ദ്ര നാഥ്, സംഘട്ടനം-ബ്രൂസിലി രാജേഷ്, നൃത്തം-കിരൺ, മൻസൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രശാന്ത് കക്കോടി, പ്രൊഡക്ഷൻ മാനേജർ- ശ്രീനി ആലത്തിയൂർ മൃദുൽ. മാർക്കറ്റിംങ്-അഫ്സൽ അഫസ്


കോഴിക്കോട് മുക്കം, കോയമ്പത്തൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഫാമിലി സസ്പെൻസ് ത്രില്ലർ  സിനിമയായസിനിമയായ  "പാതിരക്കാറ്റ് " ഫെബ്രുവരിയിൽ മൂവി മാർക്ക് പ്രദർശനത്തിനെത്തിക്കുന്നു. പി ആർ ഒ-എ എസ് ദിനേശ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.