കൊച്ചി:  കോമഡി എന്റെർറ്റൈനെർ ചിത്രം പത്രോസിന്റെ പടപ്പുകൾ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ സീ 5 ലാണ് റിലീസ് ചെയ്യുന്നത്. ജൂൺ 10 ന് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ ചിത്രത്തിൻറെ സാറ്റ്‌ലൈറ്റ് അവകാശങ്ങൾ നേടിയിരിക്കുന്നത് സീ കേരളമാണ്. ചിത്രത്തിൻറെ ടെലിവിഷൻ പ്രീമിയർ ജൂൺ 19 ന് ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

2022 മാർച്ച് 18 നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിന് തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.  ചിത്രത്തിൻറെ ഒടിടി റിലീസിനായി പ്രേക്ഷകർ അക്ഷമയോടെ കാത്തിരിക്കുകയാണ്.  ചിത്രം സംവിധാനം ചെയ്തത്  അഫ്സല്‍ അബ്ദുല്‍ ലത്തീഫാണ്. മരിക്കാര്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറിലാണ് ചിത്രം എത്തിയത്. ചിത്രത്തിൻറെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഡിനോയ് പൗലോസാണ്.


ALSO READ: Pathrosinte Padappukal : പൊട്ടിച്ചിരിപ്പിക്കാനും ഇത്തിരി ചിന്തിപ്പിക്കാനും 'പത്രോസിന്റെ പടപ്പുകള്‍'; ട്രെയ്‌ലര്‍ പുറത്ത്


പ്രേക്ഷകരുടെ ഇഷ്ട താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിന്നിരുന്നു. ചിത്രത്തില്‍ ഷറഫുദീന്‍ , ഡിനോയ് പൗലോസ് , നസ്ലിന്‍, ഗ്രേസ് ആന്റണി, രഞ്ജിത മേനോന്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍  എത്തുന്നത്. തണ്ണീര്‍മത്തന്‍  ദിനങ്ങള്‍  എന്ന ഹിറ്റ് ചിത്രത്തിന് ശേഷം  ഡിനോയ് പൗലോസ്  തിരക്കഥ  എഴുത്തിയ ചിത്രമെന്ന പ്രത്യേകതയും പത്രോസിന്റെ പടപ്പുകൾക്കുണ്ട്. അഫ്സല്‍ അബ്ദുല്‍ ലത്തീഫിന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം.


വൈപ്പിന്‍, എറണാകുളം പശ്ചാത്തലത്തില്‍ കഥ  പറയുന്ന ചിത്രം വിതരണം ഏറ്റെടുത്തിരുന്നത് ഒ.പി.എം ഫിലിംസ് ആണ്. ഷറഫുദീന്‍ , ഡിനോയ് പൗലോസ് , നസ്ലിന്‍, ഗ്രേസ് ആന്റണി തുടങ്ങിയവരെ കൂടാതെ സുരേഷ് കൃഷ്ണ , ജോണി ആന്റണി, ജെയിംസ് ഏലിയാ, നന്ദു തുടങ്ങിയവരും നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.


ജയേഷ്  മോഹന്‍  ക്യാമറയും ജേക്സ് ബിജോയ് സംഗീതവും  നിര്‍വഹിച്ച ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍  ജാവേദ് ചെമ്പാണ്. എഡിറ്റ്, ക്രിയേറ്റിവ് ഡയറക്ഷന്‍-സംഗീത് പ്രതാപ്.  കല - ആഷിക്. എസ്,  വസ്ത്രലങ്കാരം - ശരണ്യ ജീബു,  , മേക്കപ്പ് - സിനൂപ്  രാജ്, മുഖ്യ സംവിധാന സഹായി - അതുല്‍ രാമചന്ദ്രന്‍, സ്റ്റില്‍ - സിബി ചീരന്‍ , സൗണ്ട് മിക്സ് - ധനുഷ് നായനാര്‍, ജഞഛ എ.എസ് ദിനേശ്, ആതിര ദില്‍ജിത്, പരസ്യ  കല യെല്ലോ ടൂത്ത്, അനദര്‍ റൗണ്ട്



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.