കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ തുടരുകയാണ്. നിരവധി ചലഞ്ചുകളാണ് ഈ കാലയളവില്‍ സോഷ്യല്‍ മീഡിയ കീഴടക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അങ്ങനെ ഒരു ചലഞ്ചാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. തെന്നിന്ത്യന്‍ താരസുന്ദരി പായല്‍ രാജ്പുത് ഏറ്റെടുത്തതോടെയാണ്‌ ചലഞ്ച് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. തലയിണയ്ക്ക് ഫാഷന്‍ മാനം നല്‍കികൊണ്ടുള്ള പില്ലോ ചലഞ്ചാണിത്. വിദേശരാജ്യങ്ങളില്‍ ആരംഭിച്ച ചലഞ്ചാണ് പായല്‍ ഏറ്റെടുത്തിരിക്കുന്നത്. 



ശരീരത്തോട് ചേര്‍ത്തുകെട്ടി വസ്ത്രരൂപത്തിലാക്കുകയാണ് ചലഞ്ച്. ക്വാറന്‍ക്വീന്‍... ലോക്ക് ഡൌണില്‍ വീട്ടിലിരുന്ന് ബോറടിച്ചപ്പോള്‍ തലയിണ ഫാഷനാക്കാം എന്ന് കരുതിയെന്ന് പറഞ്ഞാണ് പായല്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. എന്താണെങ്കിലും, തലയിണ കൊണ്ടുള്ള ഈ ഫാഷന്‍ വസ്ത്രം പായലിന് നന്നായി ചേരുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.