Peace Movie Trailer : `കള്ളും കഞ്ചാവും പിന്നെ കുറെ പരീക്ഷണങ്ങളും`; ത്രില്ലടിപ്പിച്ച് പീസിന്റെ ട്രെയ്ലറെത്തി, ഉടൻ തീയേറ്ററുകളിലെത്തും
Peace Movie Trailer : ചിത്രം ആഗസ്റ്റ് 19 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.
കൊച്ചി : ജോജു ജോർജിന്റെ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം പീസിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ഇതിനോടൊപ്പം തന്നെ ചിത്രത്തിൻറെ റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ചിത്രം ആഗസ്റ്റ് 19 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൻറെ ട്രെയ്‌ലർ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു. ചിത്രത്തിൻറെ ട്രെയ്‌ലർ തന്നെ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിച്ചിരിക്കുകയാണ്. കള്ളും കഞ്ചാവും പരീക്ഷണങ്ങളും പൊലീസ് കേസും ഒക്കെയാണ് ചിത്രത്തിൻറെ ട്രെയ്‌ലറിൽ കാണിച്ചിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സന്‍ഫീറാണ്. ആക്ഷേപഹാസ്യ - ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് പീസ്. വളരെ നാളുകൾക്ക് മുമ്പ് ചിത്രം പ്രഖ്യാപിച്ചുവെങ്കിലും നിരവധി കാരണങ്ങളാൽ ചിത്രത്തിൻറെ റിലീസ് നീണ്ട് പോകുകയായിരുന്നു. ചിത്രം മെയ് മാസത്തിൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും വീണ്ടും വൈകുകയായിരുന്നു.
ആകെ നാല് ഭാഷകളിലായി ആണ് ചിത്രം എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം പ്രേക്ഷകരിലേക്ക് എത്തും. കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം. ചിത്രത്തിനായി പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് ദയാപരനാണ്. സംവിധായകനായ സൻഫീറിന്റെ തന്നെ കഥയ്ക്ക് സഫര്‍ സനല്‍, രമേശ് ഗിരിജ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ALSO READ: Peace Release : ജോജു ജോര്‍ജിന്റെ 'പീസ്' മെയ് മാസത്തിൽ എത്തും
ജോജു ജോർജിനെ കൂടാതെ സിദ്ദിഖ്, മാമുക്കോയ, അനിൽ നെടുമങ്ങാട്, രമ്യാ നമ്പീശൻ, ആശാ ശരത്ത്, അദിതി രവി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. അനിൽ നെടുമങ്ങാടിന്റെ അവസാന ചിത്രമാണ് പീസ്. ചിത്രത്തിലെ മാമാ ചായേൽ ഉറുമ്പ് എന്ന് തുടങ്ങുന്ന ഗാനം വൻ ജനശ്രദ്ധ നേടിയിരുന്നു. ഗാനം ആലപിച്ചത് ഷഹബാസ് അമൻ ആണ്. ഈ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ചിത്രത്തിൻറെ സംവിധായകനായ സൻഫീർ തന്നെയാണ്. ജുബൈർ മുഹമ്മദാണ് സംഗീതം നൽകിയിരിക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. ചിത്രത്തിലെ മാറ്റ് ഗാനങ്ങൾ രചിച്ചിരിക്കുന്നത് സംവിധയകാൻ സൻഫീറും അൻവർ അലിയും ചേർന്നാണ്. പീസ് സിനമയുടെ ചിത്രീകരണ വേളയിലാണ് നടൻ അനിൽ നെടുമങ്ങാട് വെള്ളത്തിൽ മുങ്ങി മരിക്കുന്നത്. അതെ തുടർന്ന കുറച്ച് നാൾ ചിത്രീകരണം മുടങ്ങിയിരുന്നു. പീസിന്റെ ഷൂട്ടിങിനിടെ തൊടുപുഴയിൽ വെച്ച് മലങ്കര ഡാമിൽ കുളിക്കുന്നതിനിടെയാണ് അനിൽ നെടുമങ്ങാട് കയത്തിൽ അകപ്പെട്ട് മുങ്ങി മരിക്കുന്നത്. കയത്തിൽപ്പെട്ട അനിലിനെ ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് പുറത്തെത്തിക്കാനായത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.