ആർത്തവസമയത്തെ സ്ത്രീകളുടെ വേദന വരച്ചുകാട്ടുന്ന SKJ Talks ന്‍റെ പുതിയ ഹൃസ്വചിത്രം ജനഹൃദയങ്ങളെ സ്പർശിക്കുന്നു. സുജിത് കെ ജെയും വൈശാഖ് ബാലചന്ദ്രനും സംവിധാനം ചെയ്ത ചിത്രം ആർത്തവ സമയത്ത് സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും വേദനയും ഓരോ പുരുഷനും മനസ്സിലാക്കണം എന്ന ലക്ഷ്യത്തോടുകൂടിയാണ് നിർമ്മിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്ത്രീകൾ ഈ സമയം നേരിടുന്ന വൈകാരികവും മാനസികവുമായ മാറ്റങ്ങളെയും, ജോലിസ്ഥലങ്ങളിലും വീടുകളിലും അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെയും ചിത്രം ചർച്ച ചെയ്യുന്നു. ആർത്തവസമയങ്ങളിൽ സ്ത്രീകളെ അനുകമ്പയോടെ പരിചരിക്കുകയും , സഹായിക്കുകയും  ചെയ്യുന്ന നല്ലൊരു പുരുഷ സമൂഹത്തെ വാർത്തെടുക്കാനും, സമൂഹത്തിൽ നല്ലൊരു മാറ്റം കൊണ്ടുവരാനും  ഈ ഹ്രസ്വ ചിത്രം ശ്രമിക്കുന്നു.


സുജിത്ത് കെ ജെ തുടങ്ങിയ SKJ Talks ഒരു സാമൂഹിക മാറ്റം സൃഷ്ടിക്കാൻ ലോകത്തിന് അനുകൂലമായ സന്ദേശങ്ങൾ നൽകുന്ന മലയാളത്തിലെ ഒരു സോഷ്യൽ മീഡിയ ചാനലാണ്. ഫേസ്ബുക്കിലെയും യൂട്യൂബിലെയും അവരുടെ വീഡിയോകൾ  ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ജീവിതങ്ങളെ ഇതിനോടകം തന്നെ പോസിറ്റീവായി സ്പർശിച്ചു കഴിഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.