Philip`s Movie OTT : മുകേഷിന്റെ ഫിലിപ്സ് ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
Philip`s Movie OTT Release : ഹെലൻ എന്ന സിനിമയുടെ സംവിധായകൻ മാത്തുക്കുട്ടി സേവ്യറുടെ രചനയിൽ ഒരുങ്ങിയ ചിത്രമാണ് ഫിലിപ്സ്
Philip's Malayalam Movie OTT Platform : മുകേഷ്, നോബിൾ ബാബു തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഫിലിപ്സ്. തിയറ്ററിൽ മോശമല്ലാത്ത അഭിപ്രായം നേടിയെടുത്തെങ്കിലും ചിത്രം കൂടുതൽ പേരിലേക്കെത്തി ചേരാണ് സാധിച്ചിരുന്നില്ല. ഇനി ഇപ്പോൾ ഫിലിപ്സിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് നിരവിധി പേർ. ആ കാത്തിരിപ്പിന് ഇനി വിരാമം കുറിക്കാം. ചിത്രം ഒടിടി റിലീസിനായി ഒരുങ്ങുകയാണ്. മൂന്ന് പ്ലാറ്റ്ഫോമുകളിലായിട്ടാണ് ഫിലിപ്സ് ഒടിടിയിൽ എത്തുക. ഡിസംബർ ആദ്യ വാരത്തിൽ തിയറ്ററിൽ എത്തിയ ചിത്രമായിരുന്നു ഫിലിപ്സ്.
ആമസോൺ പ്രൈം വീഡിയോ, മനോരമ മാക്സ്, സിമ്പ്ലി സൌത്ത് എന്നീ ഒടിടി പ്ലാറ്റ്ഫോമുകൾക്കാണ് ഫിലിപ്സിന്റെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്. ചിത്രം ജനുവരി 19 മുതൽ സംപ്രേഷണം ആരംഭിക്കും. മൂന്ന് പ്ലാറ്റ്ഫോമുകളിലും ഒരോ ദിവസമാണ് സംപ്രേഷണം ആരംഭിക്കുക. മുകേഷിന്റെ സിനിമ കരിയറിലെ നൂറമാത്തെ ചിത്രമെന്ന പ്രത്യേകതയും ഫിലിപ്സിനുണ്ട്. അന്തരിച്ച നടൻ ഇന്നസെന്റിന്റെ അവസാന ചിത്രമാണിത്. നവനി ദേവാനന്ദ്, ക്വിൻ വിബിൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.
ALSO READ : Antony Movie OTT : ജോഷി-ജോജു ചിത്രം ആന്റണി ഒടിടിയിൽ എത്തി; എവിടെ, എപ്പോൾ കാണാം?
ഹെലൻ എന്ന സൂപ്പർഹിറ്റ് സിനിമയുടെ എഴുത്തുകാരാണ് ഈ ചിത്രവും ഒരുക്കുന്നത്. ആൽഫ്രഡ് കുര്യൻ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാത്തുക്കുട്ടി സേവ്യറും ആൽഫ്രഡ് കുര്യൻ ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഹെലന്റെ രചനയും ഇവർ തന്നെയായിരുന്നു. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ഫിലിപ്സ് നിർമ്മിക്കുന്നത്. 90s പ്രൊഡക്ഷൻ ആണ് വേൾഡ് വൈഡ് തിയേറ്ററിക്കൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഫൺടാസ്റ്റിക് ഫിലിംസ് ചിത്രം വിതരണത്തിനെത്തിക്കും.
അനു എലിസബത്ത് ജോസ്, സംഗീത് രവീന്ദ്രൻ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് ഈണം നൽകുന്നത് ഹിഷാം അബ്ദുൾ വഹാബ് ആണ്. ജെയ്സൺ ജേക്കബ് ജോൺ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. നിതിൻ രാജ് അരോൾ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നു. ആശാ മഠത്തിൽ, ശ്രീധന്യ, അജിത് കോശി, അൻഷാ മോഹൻ, ചാർളി, സച്ചിൻ നാച്ചി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.