Philips Movie: മൂന്ന് മക്കളുടെ അച്ഛനായി മുകേഷ്; `ഫിലിപ്സ്` സിനിമയുടെ ട്രെയിലർ പുറത്ത്
Philips Movie Trailer : ഹെലൻ എന്ന സിനിമ ഒരുക്കിയ മാത്തുക്കുട്ടി സേവ്യറാണ് ഫിലിപ്സിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
മുകേഷ്, നോബിൾ ബാബു തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫിലിപ്സ്. ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. വ്യത്യസ്തമായ പ്രൊമോഷനിലൂടെ ശ്രദ്ധേയമായ ചിത്രം നവംബർ 24ന് തിയറ്ററുകളിൽ എത്തും. മുകേഷിന്റെ സിനിമ കരിയറിലെ നൂറമാത്തെ ചിത്രമെന്ന പ്രത്യേകതയും ഫിലിപ്സിനുണ്ട്. അന്തരിച്ച നടൻ ഇന്നസെന്റിന്റെ അവസാന ചിത്രമാണിത്. നവനി ദേവാനന്ദ്, ക്വിൻ വിബിൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.
ഹെലൻ എന്ന സൂപ്പർഹിറ്റ് സിനിമയുടെ എഴുത്തുകാരാണ് ഈ ചിത്രവും ഒരുക്കുന്നത്. ആൽഫ്രഡ് കുര്യൻ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാത്തുക്കുട്ടി സേവ്യറും ആൽഫ്രഡ് കുര്യൻ ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഹെലന്റെ രചനയും ഇവർ തന്നെയായിരുന്നു. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ഫിലിപ്സ് നിർമ്മിക്കുന്നത്. 90s പ്രൊഡക്ഷൻ ആണ് വേൾഡ് വൈഡ് തിയേറ്ററിക്കൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഫൺടാസ്റ്റിക് ഫിലിംസ് ചിത്രം വിതരണത്തിനെത്തിക്കും.
ALSO READ : Dunki Movie : എല്ലാവരും മിസ് ചെയ്യുന്ന ആ ബോളിവുഡ് ഇതാ; ഡങ്കിയിലെ ഗാനം പുറത്ത്
അനു എലിസബത്ത് ജോസ്, സംഗീത് രവീന്ദ്രൻ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് ഈണം നൽകുന്നത് ഹിഷാം അബ്ദുൾ വഹാബ് ആണ്. ജെയ്സൺ ജേക്കബ് ജോൺ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. നിതിൻ രാജ് അരോൾ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നു. ആശാ മഠത്തിൽ, ശ്രീധന്യ, അജിത് കോശി, അൻഷാ മോഹൻ, ചാർളി, സച്ചിൻ നാച്ചി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.