Cyber crime: നടി പ്രവീണയുടെ ചിത്രങ്ങള്‍ അശ്ലീലമായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; പ്രതി പിടിയില്‍
Cyber crime arrest: ഇതിന് മുമ്പും പ്രവീണയുടെ ചിത്രങ്ങള്‍ പ്രതി അശ്ലീലമായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതിന് പിടിയിലായിട്ടുണ്ട്.
തിരുവനന്തപുരം: നടി പ്രവീണയുടെ ചിത്രങ്ങള്‍ അശ്ലീലമായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതി പിടിയില്‍. ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ തമിഴ്‌നാട് സ്വദേശി ഭാഗ്യരാജാണ് പിടിയിലായത്. തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസാണ് പ്രതിയെ ഡല്‍ഹിയില്‍ വെച്ച് പിടികൂടിയത്.
ഇയാള്‍ മുമ്പും പ്രവീണയുടെ ചിത്രങ്ങള്‍ അശ്ലീലമായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ സൈബര്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. 2021 നവംബറിലാണ് പ്രതി ഇതിന് മുമ്പ് സമാനമായ കുറ്റത്തിന് പോലീസ് പിടിയിലായത്. നടിയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം ഉണ്ടാക്കിയാണ് പ്രതി മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.
ALSO READ: സിഗരറ്റ് വിലയിൽ തട്ടിപ്പ്; കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ മന്ത്രിയുടെ നിർദ്ദേശം
ഇതിന് മുമ്പ് പിടിയിലായ കേസില്‍ പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങിയ ശേഷവും ഇയാള്‍ തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്ന് പ്രവീണ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി പ്രതി കുറ്റകൃത്യം നടത്തുന്നത് തുടരുകയാണെന്നും സൈബര്‍ സെല്ലില്‍ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ലെന്നും പ്രവീണ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വീണ്ടും അന്വേഷണം നടത്തി പ്രതിയെ രണ്ടാം തവണയും പിടികൂടിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.