അമിതാഭ്, അജിത്ത്.. ഇനിയാര്?
അമിതാഭ് ബച്ചന്‍ തപ്‌സി പന്നു എന്നിവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെ യഥാക്രമം അജിത് കുമാര്‍, ശ്രദ്ധ ശ്രീനാഥ് എന്നിവരാണ് തമിഴില്‍ അവതരിപ്പിച്ചത്.
അനിരുദ്ധ റോയ് ചൗധരി സംവിധാനം ചെയ്ത ബോളിവുഡ് ചിത്ര൦ 'പിങ്ക്' തെലുങ്കിലേക്ക്...
പിങ്കിന്‍റെ തമിഴ് പതിപ്പായ 'നേര്‍ക്കൊണ്ട പാര്‍വയ്' ശ്രദ്ധ നേടിയതിന് ശേഷമാണ് ചിത്രം തെലുങ്കിലേക്കും എത്തുന്നത്.
ബോണി കപൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനായി പവന്‍ കല്യാണ്‍, ബാലകൃഷ്ണ എന്നിവരാണ് പരിഗണനയിലുള്ളത്.
ഇതിനായി ബോണി കപൂര്‍ ഇരുവരെയും സമീപിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
അഭിനയത്തില്‍ നിന്നും വിരമിച്ച് രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന പവന്‍ ചിത്രം ഏറ്റെടുക്കാന്‍ സാധ്യതയില്ലാത്തതിനെ തുടര്‍ന്ന് ബോണി ബാലകൃഷ്ണയെ സമീപിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ കെഎസ് രവികുമാര്‍ ചിത്രത്തില്‍ അഭിനയിക്കുന്ന ബാലകൃഷ്ണ ബോണിയുടെ ഓഫര്‍ ഏറ്റെടുക്കുമോ എന്ന് കാത്തിരുന്നു തന്നെ അറിയണം.
അമിതാഭ് ബച്ചന്‍ തപ്‌സി പന്നു എന്നിവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെ യഥാക്രമം അജിത് കുമാര്‍, ശ്രദ്ധ ശ്രീനാഥ് എന്നിവരാണ് തമിഴില്‍ അവതരിപ്പിച്ചത്.
ബലാത്സംഗം ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടി നടത്തുന്ന നിയമ പോരാട്ടമാണ് ചിത്രത്തിന്‍റെ പ്രമേയം.
അജിത്തിനെ നായകനാക്കി തമിഴില്‍ ഒരു സിനിമ ചെയ്യണമെന്ന് ശ്രീദേവി ബോണി കപൂറിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതേ തുടര്‍ന്നാണ്, ഷൂജിത്ത് സിര്‍ക്കാറിന്‍റെ ബാനറില്‍ പുറത്തിറങ്ങിയ 'പിങ്ക്' തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ ബോണി കപൂര്‍ തീരുമാനിച്ചത്