മലയാളത്തിന്റെ ഭാ​വ​ഗായകൻ നമ്മോട് വിടപറഞ്ഞിരിക്കുകയാണ്. വിവിധ ഭാഷകളിലായി നിരവധി ​ഗാനങ്ങൾ ആലപിച്ച അദ്ദേഹത്തിന്റെ ശബ്ദം മലയാളി ഉള്ളിടത്തോളം മരിക്കുന്നില്ല എന്ന് തന്നെ പറയാം. പ്രണയ ​ഗാനങ്ങൾക്ക് ജയചന്ദ്രന്റെ ശബ്ദത്തോളം യോജിച്ച മറ്റൊരു നാദമില്ല. എന്നാൽ ​ഗായകനായ ജയചന്ദ്രനെ മാത്രമെ ഇന്നും പലർക്കും അറിയുകയുള്ളൂ. പി ജയചന്ദ്രൻ എന്ന നടനെ അധികമാരും അറിയുന്നുണ്ടാകില്ല. 4 സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. കൃഷ്ണപ്പരുന്ത്, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, നഖക്ഷതങ്ങൾ, ട്രിവാൻഡ്രം ലോഡ്ജ് എന്നിവയാണ് അദ്ദേഹം അഭിനയിച്ച സിനിമകൾ. 


COMMERCIAL BREAK
SCROLL TO CONTINUE READING

1979 ഒ.രാംദാസ് സംവിധാനം ചെയ്ത കൃഷ്ണപരുന്തില്‍ ജയചന്ദ്രൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇതേ ചിത്രത്തിൽ അദ്ദേഹം പാട്ടുപാടുകയും ചെയ്തു. കെ.ജി ജോര്‍ജ് സംവിധാനവും തിരക്കഥയും നിര്‍വഹിച്ച 'ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്' എന്ന ചിത്രത്തിൽ പി.ജയചന്ദ്രനായി തന്നെയാണ് അദ്ദേഹം വേഷമിട്ടത്. 1983-ല്‍ പുറത്തിറങ്ങിയ ചിത്രമാണിത്. ഈ രണ്ട് ചിത്രങ്ങൾക്ക് ശേഷമാണ് നഖക്ഷതങ്ങളിൽ അഭിനയിച്ചത്. എം.ടി വാസുദേവന്‍നായരാണ് നഖക്ഷതങ്ങളില്‍ അഭിനയിക്കാന്‍ പി.ജയചന്ദ്രനെ പ്രേരിപ്പിച്ചത്. ഹരിഹരന്‍ സംവിധാനം ചെയ്ത് 1986 ല്‍ പുറത്തിറങ്ങിയ ചിത്രമാണിത്. ഒരു നമ്പൂതിരിയുടെ വേഷമായിരുന്നു ഈ ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ചത്. പെരുമാറ്റരീതികള്‍ നന്നായി അറിയാവുന്നതുകൊണ്ട് അഭിനയിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല എന്ന് ജയചന്ദ്രന്‍ ഈ കഥാപാത്രത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. നഖക്ഷതങ്ങളിലെ 2 പാട്ടും അദ്ദേഹത്തിന്റേതാണ്. 


Also Read: Uma Thomas MLA Health Update: ഉമ തോമസ് എംഎൽഎയെ ഐസിയുവിൽ നിന്നും മുറിയിലേക്ക് മാറ്റി; പരസഹായത്തോടെ നടന്നു തുടങ്ങി


 


പിന്നീട് ഒരിടവേളയ്ക്ക് ശേഷം 2012ൽ ആണ് അദ്ദേഹം വീണ്ടും അഭിനേതാവാകുന്നത്. വികെ പ്രകാശ് ഒരുക്കിയ ട്രിവാന്‍ഡ്രം ലോഡ്ജിൽ അനൂപ് മേനോന്റെ അച്ഛനായാണ് ജയചന്ദ്രൻ അഭിനയിച്ചത്. നാരായണന്‍ പോറ്റി എന്ന കഥാപാത്രമായിരുന്നു അത്. പിന്നീട് അദ്ദേഹം അഭിനയിച്ചിട്ടില്ല. അഭിനയം തുടരാത്തതിന്റെ കാരണം ഒരിക്കലൊരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോൾ 'ആളുകള്‍ക്ക് സഹിക്കാവുന്നതിന് ഒരു പരിധിയില്ലെടോ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'തനിക്കൊന്നും വേറെ പണിയില്ലെടോ' എന്ന് തന്റെ അഭിനയം കണ്ട് എ.ടി ഉമ്മര്‍ ചോദിച്ചതും അദ്ദേഹം പറയാറുണ്ടായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.