സദാനന്ദ ഫിലിംസിൻ്റെ ബാനറിൽ സജു വൈദ്യർ നിർമ്മിച്ച്, സന്തോഷ് മോഹൻ സംവിധാനം ചെയ്യുന്ന പൊലീസ് ഡേ എന്ന ചിത്രത്തിൻ്റെ ലിറിക്കൽ വീഡിയോ ഗാനം പ്രകാശനം ചെയ്തു. വിജയ് യേശുദാസ് ആലപിച്ച ഈ ഗാനത്തിന് ജോസ് മോട്ടോ ആണ് വരികൾ എഴുതിയിരിക്കുന്നത്. റോണി റാഫേൽ ആണ് ഈണം പകർന്നിരിക്കുന്നത്. വേദനയുടെ ഓർമ്മകൾ ഉണർത്തുന്ന ഒരു ഗാനമായിട്ടാണ് അനുഭവപ്പെടുക. ഏറെ നാളത്തെ ഇടവേളക്കുശേഷമാണ് ലാളിത്യമുള്ളവരികളിലൂടെയും ഇമ്പകരമായ ഈണത്തിലൂടെയും അർത്ഥവത്തായ ഒരു ഗാനം ഉണ്ടാകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നെഞ്ചോരം ചാഞ്ചാടും കുഞ്ഞാറ്റേ നിൻ്റെ പീലിചേലച്ചോ' എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. പൊലീസ് ഡേ ഒരു പൊലീസ് സ്റ്റോറി പറയുന്ന ചിത്രമാണ്. ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ആണ് സിനിമ. ഇതിനിടയിൽ ഇത്തരമൊരു താരാട്ടുപാട്ടിൻ്റെ പ്രസക്തി ഒരു കുടുംബ പശ്ചാത്തലത്തിലേക്കാണ് എത്തപ്പെടുന്നത്. ടിനി ടോം ആണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഡി.വൈ.എസ്.പി.ലാൽ മോഹൻ എന്ന കഥാപാത്രത്തെയാണ് ടിനി ടോം അവതരിപ്പിക്കുന്നത്. ഹരീഷ് കണാരൻ, നന്ദു, ധർമ്മജൻ ബൊൾ ഗാട്ടി, അൻസിബ, ശീ ധന്യ എന്നിവരും ഏതാനം പുതുമുഖങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു.



Also Read: Basil - Anaswara in Guruvayur Ambalanadayil: 'ഞാനേ കണ്ടുള്ളൂ..ഞാൻ മാത്രമേ കണ്ടുള്ളൂ!!! 'ഗുരുവായൂരമ്പല നടയിൽ' ബേസിലും അനശ്വരയും


 


രചന - മനോജ് ഐ.ജി, സംഗീതം - റോണി റാഫേൽ ,ഡിനു മോഹൻ, ഛായാഗ്രഹണം - ഇന്ദ്രജിത്ത്, എഡിറ്റിംഗ് - രാകേഷ് അശോക്, കലാസംവിധാനം -രാജ്യ ചെമ്മണ്ണിൽ, മേക്കപ്പ് - ഷാമി, കോസ്റ്റ്യൂം ഡിസൈൻ - റാണാ പ്രതാപ്, നിശ്ചല ഛായാഗ്രഹണം - ശാലു പേയാട്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രതീഷ് നെടുമങ്ങാട്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - രാജൻ മണക്കാട്, പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കൊടപ്പനക്കുന്ന്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ജൂൺ മാസത്തിൽ പ്രദർശനത്തിനെത്തുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.