കൊച്ചി: പ്രമുഖ മലയാള നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസെടുത്ത് പോലീസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് സംവിധായകനെതിരെ കേസെടുത്തത്. നടിയെ ടാ​ഗ് ചെയ്തുകൊണ്ട് നിരവധി പോസ്റ്റുകൾ കഴിഞ്ഞ ദിവസങ്ങളിലായി സനൽകുമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

നടിയുടേതെന്ന പേരിൽ ശബ്ദസന്ദേശങ്ങളും പുറത്ത് വിട്ടിരുന്നു. ഇതോടെയാണ് നടി പോലീസിൽ പരാതി നൽകിയത്. സനൽകുമാർ യുഎസിൽ നിന്നാണ് പോസ്റ്റുകൾ പങ്കുവയ്ക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. മുൻപ് നടി നൽകിയ പരാതിയിൽ കേസെടുത്ത പോലീസ് സനൽകുമാറിനെ തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു.


ALSO READ: ചെന്താമരയ്ക്കായി നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്; കൊല്ലപ്പെട്ടവരുടെ സംസ്കാരം ഇന്ന്


പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് പിന്തുടർന്ന് അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 2022ൽ നടി സനൽകുമാറിനെതിരെ പരാതി നൽകിയിരുന്നു. ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഈ കേസിൽ സനൽകുമാർ ശശിധരന് ജാമ്യം നൽകിയത്. ശിക്ഷിക്കപ്പെട്ടാൽ മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.