പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം പൊന്നിയിൻ സെൽവൻ 2 ന്റെ അടുത്ത പ്രൊമോഷൻ വീഡിയോ പുറത്ത് വിട്ടു. ചിത്രത്തിൽ നമ്പി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയറാമിന്റെ മറ്റൊരു കഥാപാത്രത്തെയാണ് സ്നീക്ക് പീക്ക് വീഡിയോയിലൂടെ അണിയറപ്രവർത്തകർ പരിചയപ്പെടുത്തിയിരിക്കുന്നത്. ചിത്രം ഏപ്രിൽ 28ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുടിയും താടിയും നീട്ടി വളർത്തിയെത്തുന്ന കാലമുഖൻ എന്ന കഥാപാത്രത്തെയാണ് വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. സ്നീക്ക് പീക്ക് വീഡിയോയിൽ കാർത്തിയുമുണ്ട്. എന്നാൽ അതിലും ഒരു ട്വിസ്റ്റുണ്ട്. അത് ജയറാം അവതരിപ്പിച്ച നമ്പി എന്ന കഥാപാത്രം തന്നെയാണ്. വീഡിയോ കാണാം.


ALSO READ : Yash 19 : കെജിഎഫ് താരം യഷ് ഇനി നായകനാകുന്നത് ഗീതു മോഹൻദാസ് ചിത്രത്തിൽ; സൂചന നൽകി റിമ കല്ലിങ്കൽ



 മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രം 2023 ഏപ്രിൽ 28 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. ഈ വർഷം സെപ്റ്റംബർ മാസത്തിലാണ് ചിത്രത്തിൻറെ ആദ്യഭാഗമായ പൊന്നിയിൻ സെൽവൻ 1 തീയേറ്ററുകളിൽ എത്തിയത്. ചിത്രത്തിൻറെ ആദ്യഭാഗത്തിന് ബോക്സ്ഓഫീസിൽ വൻ വിജയം നേടാൻ കഴിഞ്ഞിരുന്നു. പൊന്നിയിൻ സെൽവൻ 2നും വൻ വിജയവും പ്രേക്ഷക പ്രശംസയും നേടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.


പൊന്നിയിൻ സെൽവൻ 1 ബോക്‌സ് ഓഫീസിൽ 400 കോടിയിലധികം നേടിയിരുന്നു. ഇന്ത്യയില്‍ നിന്ന് 318 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 164 കോടിയുമാണ് ചിത്രം നേടിയത്. തമിഴ്നാട്ടില്‍ നിന്ന് മാത്രം 200 കോടി ചിത്രം നേടി. തമിഴ്നാട്ടിൽ നിന്നുള്ള ആകെ നേട്ടം 215 കോടിയാണ്. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 23 കോടി, കര്‍ണാടകത്തില്‍ നിന്ന് 27 കോടി, കേരളത്തില്‍ നിന്ന് 24 കോടി, ഉത്തരേന്ത്യയില്‍ നിന്ന് 29 കോടി എന്നിങ്ങനെയാണ് ചിത്രത്തിന്റെ നേട്ടം.


ടൈറ്റിൽ കഥാപാത്രമായി എത്തിയിരിക്കുന്നത് ജയം രവിയാണ്. കാർത്തി, വിക്രം, ജയറാം, തൃഷ, ഐശ്വര്യ റായ്, പ്രഭു, പാർഥിപൻ, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, റഹ്മാൻ, റിയാസ്, ഖാൻ, ഖിഷോർ, ശോഭിതാ ധുലിപാല തുടങ്ങി വൻതരനിരയാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. വന്തിയതേവൻ എന്ന കഥാപാത്രത്തെയാണ് കാർത്തി അവതരിപ്പിച്ചിരിക്കുന്നത്. ആദിത്യ കരികാലൻ എന്ന കഥാപാത്രമായി ആണ് വിക്രം എത്തിയത്. ചിത്രത്തിൽ പഴുവൂരിലെ രാജ്ഞി നന്ദിനിയായി  ഐശ്വര്യ റായും കുന്ദവൈ രാജകുമാരിയായി തൃഷയും ചിത്രത്തിൽ അഭിനയിക്കുന്നു. 


ചിത്രത്തിൻറെ    ആദ്യ ഭാഗത്തില്‍ നാല്പത്തി എട്ടില്‍ പരം വരുന്ന പ്രധാന കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി. ഇനി രണ്ടാം ഭാഗത്തിലാണ് യഥാര്‍ത്ഥ കഥ പറയാനിരിക്കുന്നതത്രേ. വിക്രം,കാര്‍ത്തി, ജയം രവി, ഐശ്വര്യാ റായ്, തൃഷ, റഹ്മാന്‍, ശരത് കുമാര്‍, ജയറാം, ബാബു ആന്‍്റണി, വിക്രം പ്രഭു, ലാല്‍, പ്രകാശ് രാജ്, പാര്‍ത്ഥിപന്‍, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ ചരിത്ര കഥയുടെ അന്തര്‍ധാരയിലൂടെയ ത്രെ രണ്ടാം ഭാഗത്തിന്‍്റെ സഞ്ചാരം.


പത്താം നൂറ്റാണ്ടിൽ , ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന  പ്രതിസന്ധികളും പോരാട്ടങ്ങളും, ത്യാഗങ്ങളും നേട്ടങ്ങളുമാണ് പൊന്നിയൻ സെൽവൻ നോവൽ. അരുള്‍മൊഴി വര്‍മ്മന്റെയും ചോള രാജവംശത്തിന്റെയും കഥയാണ് ചിത്രത്തിൻറെ അടിസ്ഥാനം. അഞ്ച് ഭാഗങ്ങളിലായി ആണ് നോവൽ എഴുതപ്പെട്ടിരിക്കുന്നത്.  ഇതേ നോവലിനെ ആസ്പദമാക്കി മുമ്പ് ചിത്രങ്ങൾ നിർമ്മിക്കാൻ ശ്രമിച്ചിരുന്നു. 1958 ൽ എംജിആർ ഈ ചിത്രം നിർമ്മിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മണിരത്നത്തിന്റെ വളരെ കാലമായുള്ള പദ്ധതിയാണ് പൊന്നിയിൻ സെൽവൻ. 2012 ൽ ചിത്രം നിർമ്മിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.