ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസുകൾ തകർത്ത് കൊണ്ട് മുന്നേറുകയാണ് പൊന്നിയിൻ സെൽവൻ മൂന്ന് ദിവസം കൊണ്ട് 200 കോടി ക്ലബ്ബിൽ ചിത്രം പ്രവേശിച്ചു.മണിരത്നം സംവിധാനം ചെയ്ത ചിത്രം ദിവസങ്ങൾ കൊണ്ട് 202.87 കോടി രൂപയാണ് ലോകമെമ്പാടുമായി നേടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്പൈഡർമാൻ ഹോം കമിംഗ് $ 58 മില്യൺ, സ്മൈൽ $ 36 മില്യൺ എന്നിവയ്ക്ക് ശേഷം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിൽ മൂന്നാമത്തെ വലിയ സിനിമയാണിത്. ആദ്യ ദിനം 78.29 കോടി രൂപയാണ് പൊന്നിയിൻ സെൽവൻ ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസുകളിൽ നിന്നായി നേടിയത്.ചിത്രത്തിൻറെ  രണ്ടാം ദിനം 60.16 കോടിയാണ് കളക്ഷൻ നേടിയത്.മൂന്നാം ദിവസം 64.42 കോടി രൂപ കളക്‌റ്റ് ചെയ്തുകൊണ്ട് വൻ വരുമാനം നേടി, ഇതോടെ ആദ്യ വാരാന്ത്യ മൊത്തത്തിൽ ലോകമെമ്പാടും 202.87 കോടി രൂപയായി കളക്ഷൻ ഉയർന്നു. ചിത്രം നേടിയ കളക്ഷൻ ഒാരോ ദിവസവും ചുവടെ.


 



വെള്ളിയാഴ്ച: 78.29 കോടി രൂപ
ശനിയാഴ്ച: 60.16 കോടി രൂപ
ഞായറാഴ്ച: 64.42 കോടി
ആകെ: 202.87 കോടി



202.87 കോടിയിൽ 69.71 കോടിയും തമിഴ്‌നാട്ടിൽ നിന്നാണ്. തമിഴ് ചിത്രങ്ങളുടെ പഴയ കണക്ക് പരിശോധിച്ചാൽ ഏറ്റവും ഉയർന്ന മൂന്ന് ദിവസത്തെ ടോട്ടൽ കൂടിയാണിത്.കമൽഹാസൻ നായകനായ വിക്രം ഈ വർഷം ലോകമെമ്പാടുമായി 125.57 കോടിയും തല അജിത്ത് നായകനായ വാലിമൈ 123.52 കോടിയും നേടിയതായി ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ റിപ്പോർട്ട് ചെയ്യുന്നു


ഐശ്വര്യ റായ് ബച്ചൻ, ചിയാൻ വിക്രം, കാർത്തി, തൃഷ കൃഷ്ണൻ, ശോഭിത ധൂലിപാല എന്നിവർ അഭിനയിച്ച ഈ ചിത്രം യെന്തിരൻ 2.0 , കബാലി എന്നിവയ്ക്ക് ശേഷം അതിവേഗം 200 കോടിയിലെത്തിയ മൂന്നാമത്തെ തമിഴ് ചിത്രമാണ് .


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.