പൊന്നിയൻ സെൽവൻ മാത്രമല്ല; ധൂം മുതൽ കെജിഎഫ് വരെ, ഐ മാക്സിൽ എത്തി ഞെട്ടിച്ച സിനിമകൾ
പൊന്നിയൻ സെൽവൻ എന്ന ചിത്രം ഐ.മാക്സിൽ പുറത്തിറങ്ങുന്നു എന്ന വാർത്ത വലിയ ആവേശത്തോടെയാണ് ഇന്ത്യൻ സിനിമാ ലോകം സ്വീകരിച്ചത്. ഇതോടെ ഐ.മാക്സ് ഫോർമാറ്റിൽ പുറത്തിറങ്ങുന്ന ആദ്യ തമിഴ് സിനിമ എന്ന പദവി പൊന്നിയൻ സെൽവൻ കരസ്ഥമാക്കിയിരിക്കുകയാണ്. എന്നാൽ ഇതിന് മുൻപ് എത്ര ചിത്രങ്ങൾ ഐ.മാക്സ് ആയി പുറത്തിറങ്ങിയിട്ടുണ്ട്..?
മണിരത്നത്തിന്‍റെ സംവിധാനത്തിൽ ഈ വർഷം പുറത്തിറങ്ങുന്ന ബ്രഹ്മാണ്ട ബഹുഭാഷാ ചിത്രം പൊന്നിയൻ സെൽവൻ എന്ന ചിത്രം ഐ.മാക്സിൽ പുറത്തിറങ്ങുന്നു എന്ന വാർത്ത വലിയ ആവേശത്തോടെയാണ് ഇന്ത്യൻ സിനിമാ ലോകം സ്വീകരിച്ചത്. ഇതോടെ ഐ.മാക്സ് ഫോർമാറ്റിൽ പുറത്തിറങ്ങുന്ന ആദ്യ തമിഴ് സിനിമ എന്ന പദവി പൊന്നിയൻ സെൽവൻ കരസ്ഥമാക്കിയിരിക്കുകയാണ്. എന്നാൽ ഇതിന് മുൻപ് എത്ര ചിത്രങ്ങൾ ഐ.മാക്സ് ആയി പുറത്തിറങ്ങിയിട്ടുണ്ട്..? നമുക്ക് പരിശോധിക്കാം
1. ധൂം 3
ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ആദ്യ ഐ.മാക്സ് ചിത്രമാണ് 2013 ൽ പുറത്തിറങ്ങിയ ധൂം 3 എന്ന ചിത്രം. ഡി.എം.ആർ ടെക്നോളജി എന്ന പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ ചിത്രം ഐ.മാക്സ് ഫോര്‍മാറ്റിൽ റിലീസ് ചെയ്തത്. സിനിമയുടെ വീഡിയോയും ഓഡിയോയും മികച്ച ഗുണമേന്മ ഉറപ്പ് വരുത്താൻ ഇതുവഴി സാധിക്കുന്നു. ആ സമയത്ത് പ്രമുഖ ഹോളീവുഡ് ചിത്രങ്ങളും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചലച്ചിത്രങ്ങളെ ഐ.മാക്സിലേക്ക് കൺവെർട്ട് ചെയ്തിരുന്നത്.
2. ബാങ് ബാങ്
ടോം ക്രൂസ് നായകനായ പ്രശസ്ത ആക്ഷൻ ചിത്രം നൈറ്റ് ആന്‍റ് ഡേയുടെ ഹിന്ദി റീമേക്ക് ആയിരുന്നു 2014 ൽ പുറത്തിറങ്ങിയ ബാങ് ബാങ് എന്ന ചിത്രം. ധൂം 3 ക്ക് ശേഷം ഇന്ത്യൻ സിനിമയിൽ ഐ.മാക്സ് ഫോർമാറ്റിൽ പുറത്തിറങ്ങിയ ചിത്രമാണ് ബാങ് ബാങ്.
3. ബാഹുബലി: ദി കൺക്ലൂഷൻ
ഐ.മാക്സ് ഫോർമാറ്റിൽ പുറത്തിറങ്ങുന്ന ആദ്യത്തെ സൗത്ത് ഇന്ത്യൻ ചിത്രമാണ് ബാഹുബലി: ദി കൺക്ലൂഷൻ. ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായി 1.90:1 എന്ന വീക്ഷണാനുപാതത്തിൽ പുറത്തിറങ്ങുന്ന ഐ.മാക്സ് ചിത്രമായിരുന്നു ഇത്. ആയതിനാൽ തന്നെ സാധാരണ സ്ക്രീനുകളിൽ ഉള്ളതിനേക്കാൾ 26 % അധികം ദൃശ്യങ്ങൾ ഇത്തരം അനുപാതത്തിലുള്ള സിനിമകൾക്ക് ആസ്വദിക്കാൻ സാധിക്കും. പ്രമുഖ ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനികളായ മാർവൽ, ഡി.സി തുടങ്ങിയവർ അവരുടെ ചിത്രങ്ങൾ എടുക്കുന്നത് ഈ അനുപാതത്തിലാണ്. 2017 ലാണ് ബാഹുബലി: ദി കൺക്ലൂഷൻ പുറത്തിറങ്ങുന്നത്.
4. പദ്മാവത്
ഇന്ത്യൻ സിനിമയിലെ ആദ്യത്തെ ഐ.മാക്സ് 3ഡി ചിത്രമാണ് പദ്മാവത്. 2018 ൽ പുറത്തിറങ്ങിയ ഈ ചിത്രം സഞ്ജയ് ലീല ഭൻസാലി ആണ് സംവിധാനം ചെയ്തത്.
5. ഗോൾഡ്
2018 ൽ അക്ഷയ് കുമാറിനെ നായകനാക്കി പുറത്തിറങ്ങിയ സ്പോർട്സ് ഡ്രാമ വിഭാഗത്തിൽ ഉൾപ്പെട്ട ചിത്രമാണ് ഗോൾഡ്. അക്ഷയ് കുമാർ, മൗനി റോയ് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
6. ദഗ്സ് ഓഫ് ഹിന്ദുസ്ഥാൻ
2018 ൽ ഐ. മാക്സ് ഫോർമാറ്റിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമായിരുന്നു തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ. ആമിർ ഖാൻ, അമിതാബ് ബച്ചൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ വൻ പരാജയം നേരിട്ടു. 2018 ൽ പുറത്തിറങ്ങിയ 2.O എന്ന ചിത്രവും ഐ.മാക്സിൽ പുറത്തിറക്കാനായിരുന്നു പദ്ധതി എങ്കിലും അത് സാധിച്ചില്ല.
Read Also: RDX Movie Pooja: തീപാറുന്ന ആക്ഷനുകളുമായി "ആർഡിഎക്‌സ്"; ചിത്രത്തിന്റെ പൂജ കൊച്ചിയിൽ നടന്നു
7. സാഹോ
ബാഹുബലി: ദി കൺക്ലൂഷന് ശേഷം 1.90:1 എന്ന അനുപാതത്തിൽ പുറത്തിറക്കിയ ഐ.മാക്സ് ചിത്രമാണ് സാഹോ. പ്രഭാസ്, ശ്രദ്ധ കപൂർ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം പുറത്തിറങ്ങുന്നത് 2019 ലാണ്.
8. ആർ.ആർ.ആർ
ഐ.മാക്സ് ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചിത്രമാണ് ആർ.ആർ.ആർ. 2022 ലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. ഐ.മാക്സ് സിനിമകൾ ഷൂട്ട് ചെയ്യാനുപയോഗിക്കുന്ന അരി അലെക്സാ എൽ.എഫ് ക്യാമറ ഉപയോഗിച്ചാണ് ഈ സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്. മാർവൽ ചിത്രങ്ങളായ ഷാങ്ചി ആന്‍റ് ദി ലജന്‍റ് ഓഫ് ടെൻ റിങ്സ്, തോർ ലവ് ആന്‍റ് തണ്ടർ എന്നീ ചിത്രങ്ങളും ഡ്യൂൺ എന്ന ക്രിസ്റ്റഫർ നോളൻ ചിത്രവും ഈ ക്യാമറ ഉപയോഗിച്ചാണ് ഷൂട്ട് ചെയ്തിട്ടുള്ളത്.
9. കെ.ജി.എഫ്. ചാപ്റ്റർ 2
ഐ.മാക്സ് ഫോർമാറ്റിൽ പുറത്തിറങ്ങുന്ന ആദ്യ കന്നഡ ചിത്രമാണ് കെ.ജി.എഫ് ചാപ്റ്റർ 2. ഈ ചിത്രം ഡി.എം.ആർ ടെക്നോളജി ഉപയോഗിച്ച് ഐ.മാക്സിനേക്ക് പരിവർത്തനം ചെയ്ത ഒരു ചിത്രമാണ്. 2022 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.
10. ഷംഷേര
രൺബീർ കപൂർ, സഞ്ജയ് ദത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2022 ൽ പുറത്തിറങ്ങുന്ന ബോളീവുഡ് ചിത്രമാണ് ഷംഷേര. ഡിജിറ്റൽ റീ മാസ്റ്ററിങ്ങ് വഴി ഐ.മാക്സ് ഫോർമാറ്റിലാക്കിയ ചിത്രമാണ് ഷംഷേര. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയൻ സെൽവൻ പുറത്തിറങ്ങുന്നതോടെ ഏറ്റവും കൂടുതൽ ഐ.മാക്സ് ചിത്രങ്ങൾ പുറത്തിറങ്ങുന്ന വർഷമായി 2022 മാറും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...