ആന്റണി വർഗീസ് നായകനാകുന്ന പുതിയ ചിത്രമാണ് പൂലൻ. ചിത്രത്തിലെ അതിമനോഹരമായ വീഡിയോ ​ഗാനമെത്തി. ചന്തക്കാരിയെന്ന ​ഗാനമാണ് പുറത്തുവിട്ടത്. വിനീത് ശ്രീനിവാസനാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. മിഥുൻ മുകുന്ദനാണ് ആണ് സം​ഗീതം ഒരുക്കിയിട്ടുള്ളത്. കോഴിക്കുഞ്ഞ് ഇതിൽ തിളങ്ങിയിരിക്കുന്നത്. രസകരമായ ഈ ​ഗാനം ഇതിനോടകം നിരവധി പേർ കണ്ടുകഴിഞ്ഞു. ചിത്രം ഉടൻ തിയേറ്ററുകളിലേക്ക് എത്തും. നടൻ വിനീത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രിസ്‌മസ്‌ ആഘോഷങ്ങളായിരിക്കും ചിത്രത്തിൻറെ പശ്ചാത്തലമെന്നാണ് ചിത്രത്തിൻറെ പോസ്റ്ററിൽ നിന്ന് മനസിലാകുന്നത്. ചിത്രത്തിൻറെ ഷൂട്ടിങ് ജൂൺ പകുതിയോടെ പൂർത്തിയായ വിവരം ആന്റണി വർഗീസ് അറിയിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

2022 മെയ് ഒന്നിനാണ് ചിത്രത്തിൻറെ ടൈറ്റിൽ പ്രഖ്യാപിച്ചത്. ഷെബിൻ ബേക്കർ പ്രൊഡക്ഷൻസ്, സ്റ്റക്ക് കൗ എന്നീ ബാനറുകളിലാണ് ചിത്രം എത്തുന്നത്. ഷെബിൻ ബേക്കറും, ഗിരീഷ് എഡിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത് വരുൺ ധാരയാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് സജിത് പുരുഷനാണ്. 



Also Read: Kaapa Movie Trailer : കൊലമാസ് ലുക്കും ഫൈറ്റുമായി പൃഥ്വിരാജിന്റെ കൊട്ട മധു; കാപ്പ ട്രെയ്‌ലറെത്തി, ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്


 


എഡിറ്റർ ആകാശ് ജോസഫ് വർ​ഗീസ്. ആർട്ട് ഡയറക്ടർ സാബു മോഹൻ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് പൂവൻ. ആന്റണി വർഗീസിന്റെ റിലീസായ ഏറ്റവും പുതിയ ചിത്രം ഇന്നലെ വരെയാണ്. ഒടിടി റിലീസായി എത്തിയ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. ആന്റണി വർഗീസിന്റെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ആനപ്പറമ്പിലെ വേൾഡ് കപ്പാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.