Emergency Release Date Postponed: എന്തും തുറന്നുപറയുന്ന ശൈലിക്ക് പേരുകേട്ട ബോളിവുഡ് നടി കങ്കണ  റണൗത്ത് ഈ ദിവസങ്ങളിൽ തന്‍റെ സംവിധാനം വരാനിരിക്കുന്ന 'എമർജൻസി' എന്ന ചിത്രത്തിലൂടെ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കങ്കണയുടെ ഈ ചിത്രം നവംബർ 24ന് റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. ഈ ചിത്രത്തിൽ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കിടയിൽ വലിയ ക്രേസാണ് കണ്ടുവരുന്നത്. ആരാധകര്‍ നവംബർ 24ന് ചിത്രം റിലീസ് ആകുന്നതും കത്തിരിയ്ക്കുകയായിരുന്നു.  


Also Read:  Chaturgrahi Yog 2023: 100 വർഷത്തിന് ശേഷം അത്ഭുതകരമായ ചതുർഗ്രഹി യോഗം, ഈ രാശിക്കാര്‍ക്ക് അതുല്യ ഭാഗ്യം 
 


എന്നാല്‍, തന്‍റെ ആദ്യ  സംവിധാന ചിത്രം എമർജൻസിയുടെ റിലീസ് തീയതി മാറ്റിയതായി പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് കങ്കണ പറഞ്ഞു. ഒരു കലാകാരി എന്ന നിലയിൽ എന്‍റെ ജീവിതകാലം മുഴുവൻ പഠിച്ച് സമ്പാദിച്ചതിന്‍റെ പരിസമാപ്തിയാണ് 'എമർജൻസി' എന്ന സിനിമയെന്ന് അവര്‍ പറഞ്ഞു.  എമർജൻസി എനിക്ക് വെറുമൊരു സിനിമയല്ലെന്നും അത് എന്‍റെ കഴിവിന്‍റെയും സ്വഭാവത്തിന്‍റെയും പരീക്ഷണമാണെന്നും കങ്കണ പറയുന്നു. ചിത്രത്തിന്‍റെ ടീസറും മറ്റ് യൂണിറ്റുകളിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണങ്ങളും ടീം അംഗങ്ങളെ വളരെയധികം പ്രോത്സാഹിപ്പിച്ചതായി അവർ പറയുന്നു. താൻ എവിടെ പോയാലും എല്ലാവരും തന്നോട് സിനിമയുടെ റിലീസ് തീയതിയെക്കുറിച്ച് ചോദിക്കാറുണ്ടെന്ന് അവർ പറഞ്ഞു.


2023 നവംബർ 24 ന് എമർജൻസിയുടെ റിലീസ് തീയതി ഞങ്ങൾ പ്രഖ്യാപിച്ചിരുന്നു, എന്നാൽ വര്‍ഷത്തിലെ  അവസാന പാദത്തിലെ തിരക്ക് കാരണം ടീം അംഗങ്ങൾ ചിത്രത്തിന്‍റെ റിലീസ് മാറ്റി വയ്ക്കാന്‍ തീരുമാനിച്ചുവെന്ന് നടി പറയുന്നു. ചിത്രം അടുത്ത വർഷം അതായത് 2024ൽ റിലീസ് ചെയ്യും. അതേ സമയം അടുത്ത വർഷത്തെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.


കങ്കണ റണൗത്  സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ആദ്യ ടീസർ പ്രമോ ഈ വർഷം ജൂണിൽ റിലീസ് ചെയ്തു, ഇത് പ്രേക്ഷകരിൽ നിന്ന് ഏറെ കൈയടി നേടി. ടീസറിൽ, 'ഈ രാജ്യത്തെ സംരക്ഷിക്കുന്നതിൽ നിന്ന് എന്നെ ആർക്കും തടയാനാവില്ല' എന്ന ഇന്ദിരാഗാന്ധിയുടെ ഡയലോഗും പ്രത്യക്ഷപ്പെട്ടിരുനു... 



  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.