Praavu Movie : ടീസറിൽ കണ്ടപോലെ പ്രണയം മാത്രമല്ല പ്രാവ്, ത്രില്ലറുമാണ്; മോഷൻ പോസ്റ്റർ പുറത്ത്
അമിത് ചക്കാലക്കൽ നായകനാകുന്ന ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തിക്കുന്നത് വേഫെയറർ ഫിലിംസ് ആണ്.
പി. പത്മരാജന്റെ ചെറുകഥയെ ആസ്പദമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'പ്രാവ്'. അമിത് ചക്കാലക്കൽ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രാവിന്റെ ഏറ്റവും പുതിയ മോഷൻ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കഴിഞ്ർ ദിവസം ചിത്രത്തിന്റെ ടീസറും പുറത്തുവിട്ടിരുന്നു. സെറ്റ് സിനിമയുടെ (CET Cinema) ബാനറിൽ പി.ആർ രാജശേഖരൻ ആണ് ചിത്രം നിർമിക്കുന്നത്.
സാബുമോൻ അബ്ദുസമദ്, മനോജ്.കെ.യു., ആദർശ് രാജ, അജയൻ തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെപ്റ്റംബർ 15ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വേഫെയറർ ഫിലിംസ് ആണ് ചിത്രം റിലീസിനെത്തിക്കുന്നത്.
ഛായാഗ്രഹണം: ആന്റണി ജോ, ഗാനരചന : ബി.കെ. ഹരിനാരായണൻ , സംഗീതം : ബിജി ബാൽ, പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ , പ്രൊഡക്ഷൻ ഡിസൈനർ : അനീഷ് ഗോപാൽ , വസ്ത്രാലങ്കാരം : അരുൺ മനോഹർ , മേക്കപ്പ് : ജയൻ പൂങ്കുളം, എഡിറ്റിംഗ് : ജോവിൻ ജോൺ , ചീഫ് അസോസിയേറ്റ് ഡയറക്ടർ : ഉണ്ണി . കെ.ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : മഞ്ജു രാജശേഖരൻ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : പ്രതീഷ് മാവേലിക്കര, സ്റ്റിൽസ് : ഫസലുൽ ഹഖ്, ഡിസൈൻസ് : പനാഷേ എന്നിവരാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...