ന്യൂഡല്‍ഹി: തെന്നിന്ത്യന്‍ ചലച്ചിത്ര താര൦ പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'രാധേ ശ്യാം'. 


COMMERCIAL BREAK
SCROLL TO CONTINUE READING

താരത്തിന്‍റെ അടുത്ത ചിത്രത്തിനായി കാത്തിരുന്ന ആരാധകര്‍ക്ക് മുന്‍പിലേക്ക് ഇപ്പോള്‍ എത്തിയിരിക്കുന്നത് 'രാധേ ശ്യാമി'(Radhe Shyam)ന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്ററാണ്.  തെന്നിന്ത്യന്‍ ബ്രഹ്മാണ്ഡ ചലച്ചിത്രം 'ബാഹുബലി'(Bahubali)യിലെ നായകനായിരുന്ന പ്രഭാസി(Prabhas)ന്റെ ഇരുപതാമത്തെ ചലച്ചിത്രമാണ് രാധേ ശ്യാം. 


നയന്‍താരയെ ഒരുപാട് ഇഷ്ടമാണ് -പ്രഭാസ്


 


തെലുങ്ക്-ബോളിവുഡ് ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ പൂജ ഹെഗ്ഡെ(Pooja Hegde) യാണ് ചിത്രത്തിലെ നായിക. പ്രഭാസ് തന്നെയാണ് തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം (Instagram) പേജിലൂടെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകള്‍ പങ്കുവച്ചിരിക്കുന്നത്. 



ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലുള്ള പോസ്റ്ററുകളാണ് താരം പങ്കുവച്ചിരിക്കുന്നത്. കൊറോണ വൈറസും (Corona Virus) തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൌണും (Corona Lockdown) കാരണ൦ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പകുതിയില്‍ നിര്‍ത്തിയിരുന്നു. 


അനുഷ്കാ.. പ്ലീസ് വിവാഹം കഴിക്കൂ!!


എന്നാലിപ്പോള്‍, ലോക്ക്ഡൌണ്‍ മാനമാനദണ്ഡങ്ങളില്‍ ഇളവുവരുത്തിയതോടെ ചിത്രീകരണം പുന:രാരംഭിക്കാന്‍ തീരുമാനിച്ചു.  'ബാഹുബലി 1, II' ചിത്രങ്ങളുടെ വമ്പിച്ച വിജയത്തിന് ശേഷം 'സാഹോ'(Saaho)യെന്ന ചിത്രത്തില്‍ ശ്രദ്ധ കപൂറി(Shraddha Kapoor) നൊപ്പം താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.