തെന്നിന്ത്യൻ സൂപ്പർ താരം പ്രഭുദേവ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നൃത്തത്തിനും സംഗീതത്തിനും പ്രാധാന്യം നൽകി കൊണ്ടാണ് പുതിയ ചിത്രം ഒരുക്കുന്നത്. ബ്ലൂ ഹിൽ ഫിലിംസാണ് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. തേര്, ജിബൂട്ടി തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ എസ്.ജെ സിനുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ബ്ലൂ ഹിൽ നൈൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത് ജോബി പി സാമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തേരിന്റെ രചന നിർവഹിച്ച ദിനിൽ.പി.കെ ആണ് ഈ ചിത്രത്തിന്റെയും കഥയും തിരക്കഥയുമൊരുക്കുന്നത്.  ബ്ലൂ ഹിൽ ഫിലിംസിന്റെ മൂന്നാമത്തെ പ്രൊഡക്ഷൻ ചിത്രം ഹൈ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. മലയാള ടെലിവിഷൻ രംഗത്തെ ഹിറ്റ് പരിപാടിയായ ഉപ്പും മുകളുമെന്ന പരിപാടിയുടെ സംവിധാനത്തിനു ശേഷം മലയാള സിനിമയിലേക്ക് അമിത് ചക്കാലക്കലിനെ നായകനാക്കി രണ്ടു ചിത്രങ്ങൾ ഒരുക്കിയ എസ്.ജെ.സിനുവിന്റെ നേതൃത്വത്തിൽ ഒരുങ്ങുന്ന പ്രഭുദേവ ചിത്രത്തിന്റെ മറ്റു താരങ്ങളെയും അണിയറ പ്രവർത്തകരെക്കുറിച്ചുള്ള വിവരങ്ങൾ ഉടനുണ്ടാകും.ഈ വർഷം ജൂൺ അവസാനത്തോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. പി ആർ ഓ : പ്രതീഷ് ശേഖർ.


ALSO READ: 'കൊറിയന്‍ പാട്ടും, ലിപ് ലോക്കും മാത്രമല്ല ഈ സിനിമ, അത് പടം കാണുമ്പോൾ മനസിലാകും'; റിലീസിന് ഒരുങ്ങി ഓ മൈ ഡാര്‍ലിംഗ്


എസ്.ജെ സിനു ആഫ്രിക്കൻ കഥാപശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണ് ജിബൂട്ടി. ആഫ്രിക്കൻ രാജ്യമായ ജിബൂട്ടി പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. അതെ തുടർന്നാണ് ചിത്രത്തിന് ജിബൂട്ടി എന്ന് പേര് നൽകിയിരിക്കുന്നത്. ജിബൂട്ടിലെ തന്നെ മലയാളി വ്യവസായി ആയ ജോബി പി സാമാണ് ബ്ലൂഹിൽ നെയിൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നത്. ഡിസംബർ അവസാനത്തോടെ തിയറ്ററിൽ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.


ജിബൂട്ടി സ്വദേശിനിയായ യുവതി കേരളത്തിലേക്കെത്തുന്നതും അവരെ പരിചയപ്പെട്ട് ആഫ്രിക്കൻ രാജ്യത്തിലേക്ക് പോകുന്ന രണ്ട് യുവക്കാളുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. അഫ്സൽ കരുനാഗപള്ളിയാണ് സിനിമയ്ക്ക് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ടി.ഡി ശ്രീനിവാസാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. 


പഞ്ചാബി നടി ശകുൺ ജയ്സ്വാളാണ് ചിത്രത്തിലെ നായിക. അമിത്തിനെയും ശകുണിനെയും കൂടാതെ സംവിധായകൻ ദിലീഷ് പോത്തൻ, ഗ്രിഗറി, അലൻസിയർ, സംക്രാന്ത്രി, സുനിൽ സുഖദ, ബിജു സോപാനം, പൗളി വത്സൻ, ബേബി ജോർജ്, അഞ്ജലി നായർ, ജയശ്രീ, അതിര ഹരികുമാർ എന്നിവാരാണ് മറ്റ് കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.