കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൌണിനെ തുടര്‍ന്ന് കഷ്ടപ്പെടുന്നവരെ 
ലോണെടുത്തായാലും സഹായിക്കുമെന്ന് ചലച്ചിത്ര താരം പ്രകാശ് രാജ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ച പങ്കുവച്ച കുറിപ്പിലൂടെയാണ് സഹായ സന്നദ്ധതയറിയിച്ച് താരം രംഗത്തെത്തിയത്. തന്‍റെ സമ്പാദ്യമെല്ലാം തീര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് താരം ട്വീറ്റ് ആരംഭിച്ചിരിക്കുന്നത്. 


സമ്പാദ്യം തീര്‍ന്നാലും ലോക്ക് ഡൌണില്‍ ബുദ്ധിമുട്ടുന്നവരെ ലോണ്‍ എടുത്ത് സഹായിക്കുമെന്നാണ് പ്രകാശ് രാജ് പറയുന്നത്. 



തനിക്ക് ഇനിയും സമ്പാദിക്കാമെന്നും ഇപ്പോള്‍ എല്ലാവരും ബുദ്ധിമുട്ടുമ്പോള്‍ അല്‍പ്പം മനുഷ്യപറ്റാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. 


കൂടാതെ, കൊറോണ വൈറസിനെ ഒരുമിച്ച് നേരിടമെന്നും പൊരുതി ജയിക്കാമെന്നും അദ്ദേഹം പറഞ്ഞു. 


പ്രകാശ് രാജ് ഫൗണ്ടേഷന്‍ നേതൃത്വം നല്‍കുന്ന പ്രവര്‍ത്തനങ്ങളെകുറിച്ചുള്ള പോസ്റ്റിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 


See Pics: സണ്ണി തിരക്കിലാണ്! കൊറോണ ക്വാറന്‍റയ്നിലിരിക്കെ ഫോട്ടോഷൂട്ട്‌ നടത്തി താരം


ലോക്ക് ഡൌണ്‍ ആനന്ദകരം; കുത്തിപ്പൊക്കലുമായി ഹാസ്യ താരം!


 


താരത്തിന്‍റെ പ്രയത്നത്തെയും സഹായം ചെയ്യാനുള്ള മനസിനെയും അഭിനന്ദിച്ചും പിന്തുണ നല്‍കിയും നിരവധി ആരാധകരാണ് രംഗത്തെത്തിയത്. 


നേരത്തെ, പ്രകാശ് രാജ് തന്‍റെ ഫൗണ്ടേഷനിലൂടെ ആയിരത്തിലധികം കുടുംബങ്ങളെ സഹായിക്കുകയും നിരവധി പേര്‍ക്ക് ഫാം ഹൗസില്‍ താമസ സൗകര്യമൊരുക്കുകയും ചെയ്തിരുന്നു. 


കൂടാതെ, വീട്, ഫാം, പ്രൊഡക്ഷൻ ഹൗസ് എന്നിവിടങ്ങളിലെ തന്‍റെ ജീവനക്കാര്‍ക്ക് മൂന്ന്‌ മാസത്തെ ശമ്പള൦ അദ്ദേഹം മുന്‍കൂറായി നല്‍കുകയും ചെയ്തിരുന്നു.