ദിലീഷ് പോത്തൻ, മാത്യു, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് പ്രകാശൻ പറക്കട്ടെ. ജൂൺ 17ന് തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ നവാഗതനായ ഷഹദ് സംവിധാനം ചെയ്ത ചിത്രമാണ് പ്രകാശൻ പറക്കട്ടെ. ട്രെയിലറിലും ടീസറിലും ഒക്കെ കണ്ടത് പോലെ തന്നെ വളരെ രസകരമായ ഒരു ചിത്രമാണിതെന്നായിരുന്നു പ്രേക്ഷക പ്രതികരണം. ചിത്രം ഇതാ ഇപ്പോൾ ഒടിടിയിലും സ്ട്രീമിങ് തുടങ്ങി. സീ 5ൽ ആണ് പ്രകാശൻ പറക്കട്ടെ സ്ട്രീം ചെയ്യുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൽ പ്രകാശൻ ആയി എത്തിയത് ദിലീഷ് പോത്തൻ ആണ്. പ്രകാശന്റെ മകനായെത്തിയ മാത്യൂ ദാസൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫണ്‍ടാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ അജു വർ​ഗീസ്, വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. അജു വർഗീസ് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് പ്രകാശൻ പറക്കട്ടെ. ഇതിന് മുമ്പ്  ലവ് ആക്ഷൻ ഡ്രാമ, സാജൻ ബേക്കറി സിൻസ് 1962 എന്നീ ചിത്രങ്ങൾ അജു വർഗീസ് നിർമ്മിച്ചിട്ടുണ്ട്.  



Also Read: ചെറു ചിരിയുടെ ചെറു വിരുന്ന്; സന്തോഷത്തിന്റെയും ബന്ധത്തിന്റെയും കഥപറച്ചിൽ; പ്രകാശൻ പറക്കട്ടെ ആദ്യ പകുതി റിവ്യൂ


 


ദിലീഷ് പോത്തൻ, മാത്യു ധ്യാൻ ശ്രീനിവാസൻ എന്നിവരെ കൂടാതെ നിഷ സാരംഗ്, മാളവിക, ശ്രീജിത്ത് രവി, ഗോവിന്ദ് , ഋതുഞ്ജയ്, സ്മിനു സിജോ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിന് സം​ഗീതം നല്‍കിയിരിക്കുന്നത് ​ഷാന്‍ റഹ്മാൻ ആണ്. ഗുരുപ്രസാദാണ് ഛായാ​ഗ്രഹണം. ഗൂഡാലോചന, ലൗ ആക്ഷൻ ഡ്രാമ എന്നീ ചിത്രങ്ങൾക്ക് ശേഷം ആദ്യമായിട്ടാണ് ധ്യാൻ വീണ്ടും ക്യാമറയ്ക്ക് പിന്നിലെത്തുന്നത്. ഇതിൽ ലൗ ആക്ഷൻ ഡ്രാമ ധ്യാൻ തന്നെ സംവിധാനം ചെയ്യുകയായിരുന്നു. 


Paappan Review: ഞെട്ടിച്ച് സുരേഷ് ​ഗോപിയുടെ 'പാപ്പൻ', കിടിലൻ ക്ലൈമാക്സ്, ജോഷിയെന്ന മാസ്റ്റർ ക്രാഫ്റ്റ്മാന്റെ ​ഗംഭീര മേക്കിങ്ങ്


സുരേഷ് ​ഗോപി - ജോഷി കോംമ്പോയിൽ പ്രേക്ഷകർ കാത്തിരുന്ന പാപ്പൻ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. കാത്തിരിപ്പ് വെറുതെയായില്ല എന്ന തരത്തിലാണ് പ്രേക്ഷക പ്രതികരണങ്ങൾ വരുന്നത്. സോഷ്യൽ മീഡിയയിലും മറ്റുമായി ഇതിനോടകം തന്നെ പാപ്പനെ കുറിച്ചുള്ള പ്രതികരണങ്ങൾ പ്രേക്ഷകർ രേഖപ്പെടുത്തി കഴിഞ്ഞു. സുരേഷ് ​ഗോപിയുടെ പോലീസ് വേഷത്തിന്റെ ആരാധകരാണ് എന്നും മലയാളി പ്രേക്ഷകർ. വീണ്ടും ആ വേഷത്തിൽ സുരേഷ് ​ഗോപിയെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷവും ആരാധകർക്കുണ്ട്. 


മികച്ച ഒരു ഫാമിലി ക്രൈം ത്രില്ലറാണ് പാപ്പൻ എന്നാണ് പ്രേക്ഷകരുടെ പ്രതികരണം. എബ്രഹാം മാത്യൂ മാത്തൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ​ഗോപി ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സ്ലോ പെയ്സിലാണ് ചിത്രത്തിന്റെ കഥ പറഞ്ഞ് പോകുന്നത്. എങ്കിലും ബോറടിക്കാത്ത രീതിയിൽ കഥ മുന്നോട്ട് കൊണ്ട് പോകാൻ സംവിധായകന് കഴിഞ്ഞു എന്നതാണ് ജോഷിയെന്ന മാസ്റ്റർ ക്രാഫ്റ്റ്മാന്റെ കഴിവ്. ചിത്രത്തിന്റെ അവസാനത്തെ 30-35 മിനിറ്റ്, അതായത് ക്ലൈമാക്സിൽ സംഭവം ഇറുക്ക് എന്നാണ് പ്രേക്ഷകർ പറയുന്നത്. 


ക്വാളിറ്റി വൈസ് സിനിമ എല്ലാ മേഖലയിലും മികവ് പുലർത്തിയിട്ടുണ്ട്. ഛായാ​ഗ്രഹണം, ബിജിഎം എല്ലാം ചിത്രത്തിന് കൂടുതൽ മികവ് നൽകി. പെർഫോമൻസ് വൈസ് എല്ലാവരും ​ഗംഭീരമായി തന്നെ ചെയ്തു. ​ഗോകുൽ സുരേഷ്, നൈല ഉഷ, ആശ ശരത് തുടങ്ങി എല്ലാ അഭിനേതാക്കളും മികച്ച് നിന്നു. എടുത്ത് പറയേണ്ടത് പാപ്പന്റെ മകളുടെ വേഷം ചെയ്യ്ത ASI വിൻസി എബ്രഹാമായി അഭിനയിച്ച നീതാ പിള്ളയുടെ അഭിനയമാണ്.  കഥയും മേക്കിങ്ങുമാണ് സിനിമയുടെ മെയിൻ എന്ന് പ്രേക്ഷകർ പറയുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.