ഈ ലോകത്തിൽ ഏറ്റവും മനോഹരമായ ഒരു വികാരം പ്രണയമാണ്. സംശയമുണ്ടോ? ഒരിക്കലെങ്കിലും പ്രണയം അനുഭവിക്കാത്തവരായി ഈ ഭൂമിയിൽ ആരെങ്കിലും ഉണ്ടോ? പ്രണയ വിലാസം പ്രണയത്തിന്റെ യാത്രയാണ്. പല പ്രണയങ്ങളുടെയും ഒരു യാത്ര. പുതിയ കാലത്തിലെയും പഴയ കാലത്തിലെയും പ്രണയത്തിന്റെ എല്ലാമൊരു യാത്ര.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രം തുടങ്ങി കുറച്ച് നേരം കഴിയുമ്പോൾ തന്നെ പ്രണയ കടലിന്റെ തുടക്കം ആവുന്നുണ്ട്. അർജുൻ അശോകനും മമിത ബൈജുവും തമ്മിലെ പ്രണയവും അവരുടെ കെമിസ്ട്രിയും സ്‌ക്രീനിൽ കാണാനും ഗംഭീരം. അത്യാവശ്യം ചില സീനുകളിൽ കോമഡിയുമായി ഭേദപ്പെട്ട രീതിയിൽ സിനിമ സഞ്ചരിക്കുന്നിടത്താണ് കഥയുടെ ഗതി മാറുന്നത്. രണ്ടാം പകുതി തുടങ്ങുന്നത് മാത്രമേ അറിയുന്നുള്ളൂ എന്നതാണ് സത്യം. രണ്ടാം പകുതി തുടങ്ങി അവസാനിക്കുന്നത് വളരെ പെട്ടെന്നാണ്. ആദ്യ പകുതിയിൽ ഉണ്ടായിരുന്ന തിരക്കഥയെക്കാൾ വളരെ ശക്തവും ഗ്രിപ്പിംഗ് കൂടിയായിരുന്നു രണ്ടാം പകുതിയിലെ തിരക്കഥ. 


Also Read: Veekam OTT Release : ധ്യാൻ ശ്രീനിവാസന്റെ വീകം ഒടിടിയിലെത്തി; എവിടെ കാണാം?


 


പ്രകടനങ്ങൾ കൊണ്ട് എല്ലാവരും ഒന്നിനൊന്ന്  ഗംഭീരം. അർജുൻ അശോകൻ, മമിത, മനോജ് കെ യു, ഹക്കീം ഷാ എന്നിവർ പ്രകടനങ്ങൾ കൊണ്ട് ഗംഭീരമാക്കിയപ്പോൾ കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തി അനശ്വര തകർത്തു. രണ്ടാം പകുതി കൂടുതൽ മനോഹരമാകാൻ കാരണം അനശ്വര - ഹക്കീം ഷാ കോമ്പിനേഷൻ കൊണ്ടുമാണ്. ഷാൻ റഹ്മാന്റെ ബിജിഎം. അത് തീയേറ്ററിൽ അറിഞ്ഞ് ആസ്വാദിക്കേണ്ടതാണ്. ക്ലൈമാക്സിൽ ഷാൻ മ്യൂസിക്ക് കൊണ്ട് നടത്തുന്ന മാജിക്ക് അത്രമാത്രമാണ്. 


സാധാരണയായി സോഷ്യൽ മീഡിയയിൽ വരുന്ന ഒരു ചോദ്യമുണ്ട്. പഴയ പ്രണയമാണോ പുതിയ പ്രണയമാണോ നല്ലത് എന്ന്? പ്രണയത്തിന് വാല്യൂ ഉണ്ട്. അത് മനസ്സിലാക്കുന്നിടത്ത് പ്രണയവുമുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.