ജനപ്രിയമായിരുന്ന 'സൂപ്പർ ശരണ്യ'യ്ക്ക് ശേഷം ‘അർജ്ജുൻ അശോകനും മമിതാ ബൈജുവും അനശ്വര രാജനും വീണ്ടുമൊന്നിക്കുന്ന ’പ്രണയവിലാസം‘ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'കാതൽ മരങ്ങൾ പൂക്കണേ നീയൊന്നിറങ്ങി നോക്കണേ...' എന്ന ഗാനം യൂട്യൂബിൽ ഇതിനകം ശ്രദ്ധ നേടിയിരിക്കുകയാണ്. സുഹൈൽ കോയ എഴുതിയ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതം. ശ്രീജിഷ് സുബ്രഹ്മണ്യൻ, നന്ദ ജെ ദേവൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പലരുടെ പ്രണയങ്ങളാണ് പാട്ടിലുള്ളത്. പ്രണയമൊഴുകുന്ന മിഴികളുമായി അനശ്വരയും മമിതയും മിയയും മനം മയക്കുന്ന ചിരിയുമായി അർജുനും ഗാനരംഗങ്ങളിലുണ്ട്. വാലന്‍റൈൻ മാസത്തിൽ പ്രണയമഴ പെയ്യും നാളുകളിലാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഫെബ്രുവരി 17നാണ് സിനിമയുടെ റിലീസ്. 


ALSO READ : Corona Jawan Movie: ഒരു തുള്ളി ജവാന് വേണ്ടി ശ്രീനാഥ് ഭാസി, മാസായി ലുക്മാനും; കൊറോണ ജവാന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി



മിയ, മനോജ് കെ.യു, ഉണ്ണിമായ, ഹക്കീം ഷാജഹാൻ തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്.  നിഖിൽ മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിബി ചവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് നിര്‍മ്മാണം. ചവറ ഫിലിംസ്, ന്യൂസ്പേപ്പർ ബോയ് എന്നീ ബാനറുകളിലാണ് സിനിമയുടെ നിർമ്മാണം. ഗ്രീൻ ​റൂം ആണ് ചിത്രം റിലീസിനെത്തിക്കുന്നത്. 


സീ5 സിനിമയുടെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നു. സാറ്റ്ലൈറ്റ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സീ കേരളമാണ്. ഓഡിയോ റൈറ്റ്സ് തിങ്ക് മ്യൂസിക്കിനാണ്. ജ്യോതിഷ് എം, സുനു എ.വി എന്നിവ‍ർ ചേര്‍ന്നാണ് കഥയൊരുക്കിയിരിക്കുന്നത്.


ഛായാഗ്രഹണം ഷിനോസ്, ​എഡിറ്റിം​ഗ് ബിനു നെപ്പോളിയൻ,  ഗാനരചന സുഹൈൽ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാർ, സം​ഗീതം ഷാൻ റഹ്മാൻ, ആർട്ട് ഡയറക്ടർ രാജേഷ് പി വേലായുധൻ, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം സമീറ സനീഷ്, സൗണ്ട് ഡിസൈൻ ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സ് വിഷ്ണു സുജതൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.