അർജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പ്രണയവിലാസത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. കരയാൻ മറന്നു നിന്നോ എന്നാരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടത്. ഷാൻ റഹ്‌മാൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് മഞ്ജിതാണ്. ഗാനം ആലപിച്ചിരിക്കുന്നത് ജി വേണുഗോപാലാണ്. ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. നിഖിൽ മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഫെബ്രുവരി 23 ന് തീയേറ്ററുകളിൽ എത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫെബ്രുവരി 17ന് തിയറ്ററുകളിൽ റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് പ്രണയവിലാസം. എന്നാൽ തിയറ്ററുകൾ ഒഴിവില്ലാത്തതിനാൽ ചിത്രത്തിൻറെ റിലീസ് നീട്ടി വെക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിബി ചവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചവറ ഫിലിംസ്, ന്യൂസ്പേപ്പർ ബോയ് എന്നീ ബാനറുകളിലാണ് ചിത്രത്തിന്റെ നിർമ്മാണം. 


ALSO READ: Pranayavilasam Movie: തിയറ്ററുകൾ ഒഴിവില്ല ; അർജുൻ അശോകൻ ചിത്രം പ്രണയവിലാസത്തിന്റെ റിലീസ് നീട്ടിവെച്ചു



ജ്യോതിഷ് എം, സുനു എ.വി എന്നിവരുടേതാണ് കഥ. ഷിനോസ് ആണ് ഛായാ​ഗ്രാഹകൻ. സുഹൈൽ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാർ എന്നിവർ എഴുതിയ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്മാനാണ്. ​ഗ്രീൻ ​റൂം ആണ് ചിത്രം റിലീസിനെത്തിക്കുന്നത്. എഡിറ്റിം​ഗ്: ബിനു നെപ്പോളിയൻ, ആർട്ട് ഡയറക്ടർ: രാജേഷ് പി വേലായുധൻ, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം സമീറ സനീഷ്. സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ. സൗണ്ട് മിക്സ്: വിഷ്ണു സുജതൻ.


സീ5 ആണ് പ്രണയവിലാസത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. സാറ്റ്ലൈറ്റ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സീ കേരളമാണ്. തിങ്ക് മ്യൂസിക്കിനാണ് ഓഡിയോ റൈറ്റ്സ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.