Pranayavilasam Movie: തിയറ്ററുകൾ ഒഴിവില്ല ; അർജുൻ അശോകൻ ചിത്രം പ്രണയവിലാസത്തിന്റെ റിലീസ് നീട്ടിവെച്ചു
Pranayavilasam Movie Release Date : ഫെബ്രുവരി 17ന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് പ്രണയവിലാസം
സൂപ്പർ ശരണ്യക്ക് ശേഷം അർജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രണയവിലാസം. ഫെബ്രുവരി 17ന് തിയറ്ററുകളിൽ റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് പ്രണയവിലാസം. എന്നാൽ ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചതായി അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. പ്രണയവിലാസത്തിന്റെ റിലീസ് ഒരാഴ്ചയത്തേക്ക് നീട്ടി ഫെബ്രുവരി 23ന് തിയറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ പുതിയ വീഡിയോയിലൂടെ അറിയിച്ചു. തിയറ്ററുകൾ ഒഴിവില്ലാത്തതിനാലാണ് പ്രണയവിലാസത്തിന്റെ നീട്ടി വെക്കേണ്ടി വന്നിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിഖിൽ മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിബി ചവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചവറ ഫിലിംസ്, ന്യൂസ്പേപ്പർ ബോയ് എന്നീ ബാനറുകളിലാണ് ചിത്രത്തിന്റെ നിർമ്മാണം.
ALSO READ : 'എന്റെ പേരുള്ള ഒരുപാട് നടിമാർ മലയാളത്തിലുണ്ട്'; അതുകൊണ്ട് സിനിമയിൽ തൻവി എന്ന് പേര് നൽകി : നടി തൻവി റാം
ജ്യോതിഷ് എം, സുനു എ.വി എന്നിവരുടേതാണ് കഥ. ഷിനോസ് ആണ് ഛായാഗ്രാഹകൻ. സുഹൈൽ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാർ എന്നിവർ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്മാനാണ്. ഗ്രീൻ റൂം ആണ് ചിത്രം റിലീസിനെത്തിക്കുന്നത്. എഡിറ്റിംഗ്: ബിനു നെപ്പോളിയൻ, ആർട്ട് ഡയറക്ടർ: രാജേഷ് പി വേലായുധൻ, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം സമീറ സനീഷ്. സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ. സൗണ്ട് മിക്സ്: വിഷ്ണു സുജതൻ.
സീ5 ആണ് പ്രണയവിലാസത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. സാറ്റ്ലൈറ്റ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സീ കേരളമാണ്. തിങ്ക് മ്യൂസിക്കിനാണ് ഓഡിയോ റൈറ്റ്സ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...