തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ ചിത്രം 'ഹനു-മാൻ'ന്റെ ട്രെയിലർ പുറത്തിറങ്ങി. 
പ്രശാന്ത് വർമ്മയുടെ സിനിമാറ്റിക് യൂണിവേഴ്‌സിൽ നിന്നുള്ള ആദ്യ ചിത്രമാണിത്. ശ്രീമതി ചൈതന്യ അവതരിപ്പിക്കുന്ന ഈ ചിത്രം പ്രൈംഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയാണ് നിർമ്മിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അഞ്ജനാദ്രിയുടെ യഥാർത്ഥ സൗന്ദര്യം ഹനുമാൻ കുന്നിലാണ്. അവിടെ മുകളിൽ നിന്ന് വെള്ളം വീഴുന്ന ഒരു വലിയ ഹനുമാൻ പ്രതിമയുണ്ട്. "യഥോ ധർമ്മ തതോ ഹനുമാ... യഥോ ഹനുമാ തതോ ജയ...", അതായത് എവിടെ ഹനുമാൻ ഉണ്ടോ അവിടെ വിജയമുണ്ട്.


 



മഹാശക്തികൾ നേടുകയും ലോകത്തെ രക്ഷിക്കാനുള്ള ചുമതല ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു അധഃസ്ഥിതന്റെ വേഷമാണ് തേജ സജ്ജ അണിഞ്ഞിരിക്കുന്നത്. തേജയുടെ സഹോദരിയായി വരലക്ഷ്മി ശരത്കുമാർ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ വിനയ് റായ് പ്രതിനായകന്റെ വേഷത്തിൽ എത്തുന്നു. ഗെറ്റപ്പ് ശ്രീനു, സത്യ, രാജ് ദീപക് ഷെട്ടി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ദാശരധി ശിവേന്ദ്ര ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ഹരി ഗൗര, അനുദീപ് ദേവ്, കൃഷ്ണ സൗരഭ് എന്നിവർ ചേർന്നാണ് സംഗീതം പകരുന്നത്.


തെലുങ്ക്, ഹിന്ദി, മറാത്തി, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയൻ, ചൈനീസ്, ജാപ്പനീസ് തുടങ്ങി നിരവധി ഭാഷകളിലായാണ് സിനിമ പുറത്തിറങ്ങുന്നത്.  2024 ജനുവരി 12 സംക്രാന്തി ദിനത്തിൽ ചിത്രം തിയറ്ററുകളിലെത്തും.


അസ്രിൻ റെഡ്ഡി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും വെങ്കട്ട് കുമാർ ജെട്ടി ലൈൻ പ്രൊഡ്യൂസറും കുശാൽ റെഡ്ഡി അസോസിയേറ്റ് പ്രൊഡ്യൂസറുമായി എത്തുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ശ്രീനാഗേന്ദ്ര തങ്കാലയാണ്. തിരക്കഥ: സ്‌ക്രിപ്റ്റ്‌സ്‌വില്ലെ, ചിത്രസംയോജനം: സായിബാബു തലാരി, വസ്ത്രാലങ്കാരം: ലങ്ക സന്തോഷി, പിആർഒ: ശബരി.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.