പ്രശാന്ത് വർമ്മയും തേജ സജ്ജയും ഹനുമാൻ ടീമും അയോധ്യ ക്ഷേത്രം സന്ദർശിച്ചു
പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിൽ നിന്നുള്ള ആദ്യ ചിത്രമാണിത്
സംവിധായകൻ പ്രശാന്ത് വർമ്മയ ഒരുക്കുന്ന തേജ സജ്ജ ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന ഇന്ത്യൻ സൂപ്പർഹീറോ ചിത്രമായ ഹനു-മാൻ അണിയറയിൽ തയ്യാറെടുക്കുകയാണ്. പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിൽ നിന്നുള്ള ആദ്യ ചിത്രമാണിത്. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്തുവന്നിരുന്നു. ഗംഭീര പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.
ഇന്ന്, ശ്രീരാമന്റെ അനുഗ്രഹം തേടി ഹനു-മാൻ ടീം അയോധ്യ ക്ഷേത്രത്തിലേക്ക് സന്ദർശനത്തിന് തയ്യാറാവുകയാണ്. തേജ സജ്ജയും പ്രശാന്ത് വർമ്മയും മറ്റ് ചിലരും ഇന്ന് ക്ഷേത്രം സന്ദർശിക്കും. ടീസറിന് ലഭിച്ച പ്രതികരണത്തിൽ ടീം ആഹ്ലാദത്തിലാണ്, അടുത്ത സെറ്റ് പ്രൊമോഷനുകൾ ആരംഭിക്കുന്നതിന് മുമ്പ് ആത്മീയ യാത്രയ്ക്ക് തയ്യാറെടുക്കുകയാണ് ഹനുമാൻ ടീം.
അമൃത അയ്യർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ശ്രീമതി ചൈതന്യ അവതരിപ്പിക്കുന്ന ചിത്രം കെ നിരഞ്ജൻ റെഡ്ഡിയാണ് വമ്പൻ ബഡ്ജറ്റിൽ നിർമ്മിച്ചിരിക്കുന്നത്. അസ്രിൻ റെഡ്ഡി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും വെങ്കട്ട് കുമാർ ജെട്ടി ലൈൻ പ്രൊഡ്യൂസറും കുശാൽ റെഡ്ഡി അസോസിയേറ്റ് പ്രൊഡ്യൂസറുമാണ്. ഹനു-മാൻ ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടങ്ങളിലാണ്, നിർമ്മാതാക്കൾ ഉടൻ റിലീസ് തീയതി പ്രഖ്യാപിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...