തിരുവല്ല കേന്ദ്രീകൃതമായിട്ടുള്ള ദോഹ പ്രവാസികളുടെ കൂട്ടായ്മയായ മൈത്രി വിഷ്വൽസിന്റെ ഏറ്റവും പുതിയ സംരംഭമായ "പ്രതിമുഖം"  സിനിമയുടെ ഓഡിയോ, ടീസർ, ട്രെയിലർ പ്രകാശനം പത്തനംതിട്ട ജില്ല കളക്ടർ പ്രേംകൃഷ്ണനും പ്രശസ്ത സിനിമ സംവിധായകൻ ബ്ലെസ്സിയും ചേർന്ന് തിരുവല്ലയിൽ നിർവ്വഹിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

പുരുഷനായി ജനിക്കുകയും മനസ്സുകൊണ്ട് ഒരു സ്ത്രീയായിരിക്കുകയും ചെയ്തു സമൂഹത്തിൽ ഉൾവലിഞ്ഞ് ജീവിക്കുന്ന മധു എന്ന പുരുഷനെ കേന്ദ്രകഥാപാത്രം ആക്കിയിട്ടുള്ള ഈ സിനിമയിൽ, നായകന്റെ രൂപഭാവാദികൾ പുരുഷന് നൽകുന്ന മാനദണ്ഡങ്ങൾക്കനുസൃതമാണെങ്കിലും, നായകന്റെ മനോവ്യാപാരങ്ങൾ സമൂഹം സ്ത്രീക്ക് കൽപ്പിച്ചു നൽകിയിരിക്കുന്ന രീതികൾക്കനുസൃതമായിട്ടാണ്. ഇവിടെ നായകൻ അനുഭവിക്കുന്ന സംഘർഷം, സമൂഹം അടിച്ചേൽപ്പിച്ചതാണ്. നായകന്റെയും സമൂഹത്തിൻ്റെയും ഇടയിലൂടെയുള്ള ഒരു യാത്രയാണ് "പ്രതിമുഖം".


മോഹൻ അയിരൂർ, കെ. എം. വർഗീസ്, ലൂക്കോസ് കെ ചാക്കോ, എ കെ ഉസ്മാൻ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഏറെ വെല്ലുവിളികൾ നേരിടുന്ന ഈ ട്രാൻസ്ജെൻ്റർ വിഷയം, നവാഗതനായ വിഷ്ണു പ്രസാദ് ആണ് സംവിധാനം ചെയ്യുന്നത്. സംവിധായകൻ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.  


Also Read: Karnika Movie: അവാർഡുകൾ വാരിക്കൂട്ടി ഏരീസ് ഗ്രൂപ്പിന്റെ ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'കർണിക'


 


സിനിമയിലെ അഭിനേതാക്കളായ സിദ്ധാർത്ഥ ശിവ, രാജീവ് പിള്ള, മുന്ന, സുധീഷ്, മോഹൻ അയിരൂർ, പുത്തില്ലം ഭാസി, ഹരിലാൽ കോട്ടയം, കവിരാജ് തിരുവല്ല, സിനിമ സംവിധായകരായ കവിയൂർ ശിവപ്രസാദ്, പത്മകുമാർ എം ബി, മുൻ മുൻസിപ്പൽ ചെയർമാൻ ജയകുമാർ ആർ, അഡ്വക്കേറ്റ് പ്രമോദ് ഇളമൺ, മുൻസിപ്പൽ കൗൺസിലർ ശ്രീനിവാസൻ പുറയാറ്റ് തുടങ്ങിയവർ പ്രസംഗിച്ചു.


സുമേഷ് അയിരൂർ എന്ന ഗായകനെയും കാർത്തിക വിജയകുമാർ എന്ന പ്രശസ്ത നാടക നടിയെയും മലയാള സിനിമയ്ക്ക് മൈത്രി വിഷ്വൽസ് പ്രതിമുഖത്തിലൂടെ പരിചയപ്പെടുത്തുന്നു. പിആർഓ അജയ് തുണ്ടത്തിൽ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.