100 കോടി ക്ലബിൽ ഇടം നേടിയ മലയാളം ചിത്രം പ്രേമലു തമിഴ്നാട്ടിൽ റിലീസിന് ഒരുങ്ങുന്നു. ചിത്രം തമിഴ് മൊഴിമാറ്റ അവകാശം സ്വന്തമാക്കിയ റെഡ് ജെയ്ന്റ്സണ് പ്രേമലു തിയറ്ററുകളിൽ എത്തിക്കുക. മാർച്ച് 15 മുതൽ പ്രേമലുവിന്റെ തമിഴ് പതിപ്പിന്റെ പ്രദർശനം തമിഴ്നാട്ടിൽ വിവിധ ഇടങ്ങളിൽ ആരംഭിക്കും. കഴിഞ്ഞാഴ്ചയായിരുന്നു ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് റിലീസായത്. സംവിധായകൻ രാജമൗലിയുടെ മകൻ കാർത്തികേയയാണ് പ്രേമലുവിന്റെ തെലുങ്ക് മൊഴിമാറ്റ അവകാശം നേടിയെടുത്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

100 കോടി ക്ലബിൽ ഇടം നേടുന്ന അഞ്ചാമത്തെ മലയാളം ചിത്രമാണ് പ്രേമലു. ആഗോള ബോക്സ് ഓഫീസിൽ പ്രേമലു ഇതിനോടകം 100.2 കോടിയാണ് നേടിയിരിക്കുന്നത്. കേരളത്തിൽ നിന്നും ചിത്രം ഇതിനോടകം നേടിയത് 52.7 കോടിയാണ്. ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നായി നേടിയത് പത്ത് കോടിയാണ്. ഓവസീസ് കളക്ഷൻ 38 കോടി പിന്നിട്ടു. ആദ്യ ദിനം ബോക്സ്ഓഫീസിൽ വെറും 94 ലക്ഷം രൂപയായിരുന്നു പ്രേമലും നേടിയത്. പിന്നീട് കണ്ടത് ഒരു ജൈത്രയാത്രയായിരുന്നു. 


ALSO READ : Premalu Movie : 'എന്റെ ഫേവറേറ്റ് ആദിയാണ്... JK!'; പ്രേമലു കണ്ട രാജമൗലിയുടെ റിവ്യൂ


നസ്‌ലിന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രേമലു ഒരു മുഴുനീള റൊമാന്റിക്‌ കോമഡി എന്റര്‍ടൈനര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് 'പ്രേമലു' നിർമിമച്ചിരിക്കുന്നത്.  ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരും അണിനിരക്കുന്നു. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.


ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻ : ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്‌ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്‌‌ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ്, വിഎഫ്എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്,  ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.