Premalu Movie OTT Platform : 2024 തിയറ്ററുകളിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയെടുത്ത ചിത്രമാണ് യുവതാരങ്ങളായ നസ്ലെനും മമിത ബൈജവും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ പ്രേമലു. ആഗോള ബോക്സ്ഓഫീസിൽ 70 കോടിയിൽ അധികം രൂപയാണ് ഇതുവരെ മലയാളം റൊമാന്റിക് കോമഡി ചിത്രം നേടിയെടുത്തിട്ടുള്ളത്. ഫെബ്രുവരി 9ന് തിയറ്ററുകളിൽ എത്തിയ ചിത്രം ഇപ്പോൾ മൂന്നാഴ്ച പിന്നിടുകയാണ്. ഇനി ഇപ്പോൾ പ്രേമലുവിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. റിപ്പീറ്റ് വാല്യൂ ഉള്ള സിനിമ ആയതിനാൽ ചിത്രം ഒടിടിയിൽ കാണാൻ നിരവധി പ്രേക്ഷകരാണ് കാത്തിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രേമലു ഒടിടി അവകാശം ആര് നേടി?


അതേസമയം പ്രേമലുവിന്റെ ഒടിടി അവകാശം ഏത് പ്ലാറ്റ്ഫോമിനാണ് ലഭിച്ചതിൽ വ്യക്തതയില്ല. ഏതാനും ചില മാധ്യമങ്ങൾ ചിത്രത്തിന്റെ ഒടിടി അവകാശം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന് ലഭിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പ്രേമലുവിന്റെ നിർമാതാക്കളായ ഭാവന സ്റ്റുഡിയോസ് ഇക്കാര്യം തള്ളിക്കളയുകയാണ്. നിലവിൽ പ്രേമലുവിന്റെ ഒടിടി അവകാശത്തിന് ഒരു പ്ലാറ്റ്ഫോമുമായി സംസാരിച്ചിട്ടില്ല, തിയറ്ററുകളിൽ പ്രദർശനം പൂർത്തിയായതിന് ശേഷമെ അത്തരം ഡീലുകളിലേക്ക് പോകൂ എന്നാണ് ഭാവന സ്റ്റുഡിയോസ് അറിയിച്ചിരിക്കുന്നതെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നത്.


ALSO READ : Pravinkoodu Shap Movie : പ്രാവിൻകൂട് ഷാപ്പുമായി ബേസിലും സൗബിനും ചെമ്പനും; നിർമാണം അൻവർ റഷീദ്


കഴിഞ്ഞ ദിവസം സിനിമസംഘടനകളുടെ സമരവുമായി ബന്ധപ്പെട്ടുള്ള വാർത്തസമ്മേളനത്തിൽ നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫൻ പ്രേമലുവിന്റെ ഒടിടി അവകാശം അടുത്തിടെ വിറ്റുപോയിയെന്ന് പറഞ്ഞിരുന്നു. പൊതുവെ മലയാള സിനിമയ്ക്ക് ഒടിടി സ്വീകാര്യത കുറവാണെന്നാണ് ലിസ്റ്റിൻ വാർത്തസമ്മേളനത്തിൽ അറിയിച്ചത്. എന്നാൽ ലിസ്റ്റിൻ പറഞ്ഞതിൽ വാസ്തവമില്ലെന്നാണ് മനോരമ ഓൺലൈൻ റിപ്പോർട്ടിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്.


പ്രേമലു ബോക്സ്ഓഫീസ്


ആദ്യ ദിനം വെറും 96 ലക്ഷം രൂപ മാത്രം സ്വന്തമാക്കിയ പ്രേമലു പിന്നീട് ബോക്സ്ഓഫീസിൽ ജൈത്രയാത്രയാണ് നടത്തിയത്. ആഗോള ബോക്സ്ഓഫീസിൽ 71 കോടിയാണ് ഇതുവരെ ഭാവന സ്റ്റുഡിയോസ് നിർമിച്ച ചിത്രം നേടിയെടുത്തിരിക്കുന്നത്. ഇന്ത്യയിൽ ആകെ ഗ്രോസ് കളക്ഷൻ  42.85 കോടിയും സ്വന്തമാക്കിയപ്പോൾ ഓവര്‍സീസ്‌ കളക്ഷനായി പ്രേമലു സ്വന്തമാക്കിയത് 28.65 കോടി രൂപയാണ്. ചിത്രം ഇനി ബോക്സ്ഓഫീസിൽ 100 കോടിയാണ് ലക്ഷ്യവെക്കുന്നത്. അതിന് ശേഷമാകും ഒടിടി റിലീസ് സംബന്ധിച്ചുള്ള തീരുമാനത്തിലേക്ക് അണിയറപ്രവർത്തകർ എത്തുകയെന്നാണ് മനോരമയുടെ റിപ്പോർട്ടിൽ കൂട്ടിച്ചേർത്തിരിക്കുന്നത്.


നസ്ലെൻ, മമിത ബൈജു ജോഡികളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഖില ഭാർഗവൻ, ശ്യാം മോഹൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഹൈദരാബാദിന്‍റെ പശ്ചാത്തലത്തിലുള്ള ചിത്രത്തിൻറെ കഥ. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ്. പ്രേമലുവിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിഷ്ണു വിജയും ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് സുഹൈല്‍ കോയയും ആണ്.


ചിത്രത്തിന്‍റെ ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ് , വി എഫ് എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.ഒരുപിടി ചിരിക്കാനുള്ള മുഹൂർത്തങ്ങൾ ഒരുക്കി ഒരു മികച്ച റൊമാന്റിക് കോമഡിയാണ് ചിത്രം.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.