Premalu Movie OTT Release Date: പ്രേക്ഷകരുടെ കരഘോഷം ഏറ്റു വാങ്ങി തീയ്യേറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുകയാണ് പ്രേമലു. അതിഗംഭീര പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.  ചിത്രത്തിൻറെ റിപ്പീറ്റ് വാല്യു കൊണ്ട് മാത്രം ചിത്രം ഒടിടിയിൽ കാണാൻ നിരവധി പേരാണ് കാത്തിരിക്കുന്നത്. ഇതിനിടയിൽ ചിത്രത്തിൻറെ ഒടിടി പ്ലാറ്റ് ഫോം സംബന്ധിച്ച ചർച്ചകളും ഉയരുന്നുണ്ട്. ആദ്യ ഘട്ടത്തിൽ ഡിസ്നി ഹോട്ട് സ്റ്റാറിലാണ് ചിത്രം എത്തുന്നത് എന്നുള്ള ചർച്ചകൾ ഉയർന്നെങ്കിലും ചിത്രത്തിൻറെ നിർമ്മാതാക്കളായ ഭാവന സ്റ്റുഡിയോസ് ഇത് തള്ളി കളഞ്ഞിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വീണ്ടും ചർച്ചകൾ ഹോട് സ്റ്റാറിലേക്ക്


ചിത്രത്തിൻറെ ഒടിടി അവകാശം ഹോട് സ്റ്റാറിനാണെന്ന് ഹിന്ദുസ്ഥാൻ ടൈംസ് തെലുഗ് റിപ്പോർട്ട് ചെയ്യുന്നു. ചിത്രം തീയ്യേറ്ററിലെത്തിയിട്ട് കുറച്ചധികം ദിവസമായെങ്കിലും തമിഴ് പതിപ്പ് റിലീസ് ചെയ്യാൻ സമയമെടുക്കുന്നത് മൂലമാണ് ഇതിൻറെ ഒടിടി റിലീസ് വൈകുന്നതെന്നാണ് വിവരം. അതേസമയം മാർച്ച് 29-ന് ചിത്രം ഹോട്ട് സ്റ്റാറിലെത്തുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് സോഴ്സുകളെ ഉദ്ധരിച്ച് പറയുന്നു. ഇതിലൊന്നും ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല.


ചിത്രം തെലുങ്കിലും വലിയ നേട്ടമാണ് കൊയ്തത്. ഏഴ് ദിവസം കൊണ്ട് അഞ്ച് കോടി രൂപയാണ് ചിത്രം നേടിയത്. വെറും 10 കോടി മുതൽ മുടക്കിലാണ് ചിത്രം മലയാളത്തിൽ നിർമ്മിച്ചത്. എന്നാൽ നേട്ടം 100 കോടിക്കും മുകളിലായിരുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ വമ്പൻ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്ന് കൂടിയാണ് പ്രേമലു.


ചിത്രത്തിൻറെ കളക്ഷൻ


വേൾഡ് വൈഡ് ബോക്സോഫീസിൽ ചിത്രം 100 കോടി സ്വന്തമാക്കിയപ്പോൾ, ഇന്ത്യ നെറ്റ് കളക്ഷനായി 62.25 കോടിയും, ഓവർ സീസ്‌ കളക്ഷനായി 38 കോടിയുമാണ് ചിത്രം നേടിയത്. ഇന്ത്യൻ ഗ്രോസ് കളക്ഷനായി 62.25 കോടിയും ചിത്രം നേടിയിട്ടുണ്ട്.  തെലുഗിൽ ഇതുവരെ കളക്ഷനായി ചിത്രം നേടിയത് 2.46 കോടിയാണ്.


ചിത്രത്തിന്റെ അഭിനേതാക്കളെ പരിചയപ്പെടാം


പ്രേമലുവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നസ്ലെൻ, മമിത ബൈജു ജോഡികളാണ് അഖില ഭാർഗവൻ, ശ്യാം മോഹൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഹൈദരാബാദിൻറെ പശ്ചാത്തലത്തിലുള്ള ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗിരീഷ്‌ എഡിയും കിരൺ ജോസിയും ചേർന്നാണ്.  സൂപ്പ‍ർ ഹിറ്റായ പ്രേമലുവിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് വിഷ്ണു വിജയും ഗാനങ്ങൾ രചിച്ചിരിക്കുന്നത് സുഹൈൽ കോയയും ആണ്.


സാങ്കേതിക പ്രവ‍ർത്തകരെ അറിയാം


ഹൈദരാബാദ് അടക്കമുള്ള ചിത്രത്തിന്റെ ലൊക്കേഷനുകൾ അതി മനോ​ഹരമായി പകർത്തിയ ചിത്രത്തിൻറെ ക്യാമറ: അജ്മൽ സാബുവാണ്. കൂടാതെ എഡിറ്റിങ് നി‍ർവ്വഹിച്ചിരിക്കുന്നത് ആകാശ് ജോസഫ് വർഗീസാണ് കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ.


കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ് , വി എഫ് എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആർഒ: ആതിര ദിൽജിത്ത്.ഒരുപിടി ചിരിക്കാനുള്ള മുഹൂർത്തങ്ങൾ ഒരുക്കി ഒരു മികച്ച റൊമാന്റിക് കോമഡിയാണ് ചിത്രം. വളരെ ചെറിയ മുതൽ മുടക്കിൽ സൂ‍പ്പ‍ർ താരങ്ങളൊന്നുമില്ലാതെ എത്തിയ ചിത്രത്തിന് വൻ പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.