Alphonse Puthren : `ബന്ധുക്കൾ പറഞ്ഞ് പേടിപ്പിക്കുന്നു`; ഇനി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെക്കില്ലെന്ന് അൽഫോൺസ് പുത്രൻ
Alphonse Puthren Social Media : താൻ മിണ്ടാതിരുന്നാൽ എല്ലാവർക്കും സമാധാനം കിട്ടുമെങ്കിൽ അങ്ങനെ തന്നെ ആവട്ടെയെന്ന് അൽഫോൺസ് പുത്രൻ തന്റെ കുറിപ്പിൽ രേഖപ്പെടുത്തി
പ്രേമം, നേരം എന്നീ ചിത്രങ്ങൾ കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനാണ് അൽഫോൺസ് പുത്രൻ. അതേസമയം ഏറ്റവും ഒടുവിൽ പൃഥ്വിരാജിനെ വെച്ച് ചെയ്ത ഗോൾഡ് എന്ന ചിത്രം പ്രേക്ഷകപ്രീതി ലഭിക്കാതെ വന്നതോടെ അൽഫോൺസിന് പുത്രൻ നിരവധി വിമർശനങ്ങളാണ് നേരിട്ടത്. അതിനെതിരെ ആദ്യം അൽഫോൺസ് പുത്രൻ പ്രതികരിക്കുയും പിന്നീട് തന്റെ സിനിമയെ തോൽപ്പിക്കാൻ സിനിമയ്ക്കുള്ളിൽ തന്നെയുള്ളവർ ശ്രമിച്ചെന്നും അൽഫോൺസ് ആരോപണം ഉയർത്തിയിരുന്നു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു അൽഫോൺസ് തന്റെ ആരോപണങ്ങൾ ഉയർത്തിയിരുന്നത്.
എന്നാൽ ഇപ്പോൾ താൻ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റുകൾ പങ്കുവെക്കുന്നത് നിർത്തിയെന്ന് അറിയിച്ചിരിക്കുകയാണ് അൽഫോൺസ്. ബന്ധുക്കളുടെ പേടിപ്പിക്കുന്നു എന്ന പറഞ്ഞ് മാതാപിതാക്കളും സഹോദരങ്ങളും നിർബന്ധിക്കുന്നതിനാലാണ് താൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെക്കുന്നതിൽ നിന്നും പിന്മാറുന്നുയെന്ന് അൽഫോൺസ് തന്റെ പോസ്റ്റിലൂടെ അറിയിച്ചു. നേരത്തെ ഗോൾഡിന് ലഭിച്ച വിമർശനങ്ങൾക്ക് ശേഷം സാമൂഹിക മാധ്യമങ്ങളിൽ ഇനി തന്റെ മുഖം കാണിക്കില്ലെന്ന് സംവിധായകൻ പറഞ്ഞിരുന്നു.
"ഞാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിടുന്നത് എന്റെ അമ്മക്കും അച്ഛനും പെങ്ങൾമാർക്കും ഇഷ്ടമല്ലാത്തത് കൊണ്ടും അവരെ ഏതൊക്കെയോ ബന്ധുക്കൾ പറഞ്ഞ് പേടിപ്പിക്കുന്നത് കൊണ്ടും ഞാൻ ഇനി ഇൻസ്റ്റഗ്രാം ആൻഡ് ഫേസ്ബുക്ക് പോസ്റ്റുകൾ ഇടുന്നില്ല എന്ന് തീരുമാനിച്ചു. ഞാൻ മിണ്ടാതിരുന്നാൽ എല്ലാർക്കും സമാധാനം കിട്ടും എന്ന് പറയുന്നു. എന്നാൽ അങ്ങനെ ആവട്ടെ. ഒരുപാട് പേരോട് നന്ദിയുണ്ട്" അൽഫോൺസ് പുത്രൻ ഫേസ്ബുക്കുൽ കുറിച്ചു.
ഗോൾഡിന് ശേഷം ഗിഫ്റ്റ് എന്ന സിനിമ അൽഫോൺസ് പ്രഖ്യാപിച്ചിരുന്നു. ഇളയരാജ ചിത്രത്തിന് സംഗീതം നൽകുമെന്നായിരുന്നു അൽഫോൺസ് അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് തമിഴിൽ ഒരുക്കുന്ന ആ ചിത്രത്തെ കുറിച്ചുള്ള മറ്റ് അറിയിപ്പുകൾ ഒന്നും സംവിധായകൻ പങ്കുവെച്ചിട്ടില്ല. അതിനുശേഷം അൽഫോൺസ് തനിക്ക് ഓട്ടിയം ബാധിച്ചിട്ടുണ്ടെന്നും സിനിമ മേഖലയിൽ നിന്നും വിട്ടുമാറി നിൽക്കുകയാണെന്ന് മറ്റൊരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിരുന്നു. പിന്നീട് ആ പോസ്റ്റ് ചർച്ചയായപ്പോൾ സംവിധായകൻ അത് പിൻവലിക്കുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.