യ്യപ്പ സ്വാമിയുടെ കഥ പറഞ്ഞ ചിത്രങ്ങളുടെ കൂട്ടത്തില്‍ ഇടം നേടാനൊരുങ്ങി പൃഥ്വിരാജ് ചിത്രമായ 'അയ്യപ്പന്‍'‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

താരം തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്ക് വെച്ചുക്കൊണ്ടായിരുന്നു പൃഥ്വിയുടെ പ്രഖ്യാപനം. ശങ്കര്‍ രാമകൃഷ്ണനാണ് സിനിമ സംവിധാനം ചെയ്യുന്നത്.


''വര്‍ഷങ്ങളായി ശങ്കര്‍ എന്നോട് ഈ കഥ പറഞ്ഞിട്ട്.. അത് ആരംഭിക്കുന്ന ദിനമായിരുന്നു എന്നും സ്വപ്നങ്ങളില്‍. ഒടുവില്‍ അത് സംഭവിക്കുന്നു #അയ്യപ്പന്‍. സ്വാമിയേ ശരണം അയ്യപ്പ'' - പോസ്റ്റര്‍ പങ്ക് വെച്ചുക്കൊണ്ട് പൃഥ്വി കുറിച്ചു.



അമ്പും വില്ലുമേന്തി കാട്ടില്‍ പുലിയുടെ സമീപത്ത് ഇരിക്കുന്ന പൃഥ്വിയുടെ ചിത്രമാണ് പോസ്റ്ററിലുളളത്. 'അയ്യപ്പന്‍ റോ, റിയല്‍, റെബല്‍' എന്ന ടാഗലൈനേടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. 


ഇന്നലെ ( വൃശ്ചികം 1 ന്) പ്രേക്ഷകര്‍ക്ക് വൃശ്ചികദിനാശംസ നേര്‍ന്നു കൊണ്ട് മോഹന്‍ലാല്‍ പോസ്റ്റ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗം സൃഷ്ടിച്ചിരുന്നു. അതിനു പിന്നാലെയായിരുന്നു പൃഥ്വിയുടെ പുതിയ പ്രഖ്യാപനം.