മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരം പൃഥ്വിരാജ് ഇന്ന് 40-ാം പിറന്നാൾ ആഘോഷിക്കുകയാണ്. നടൻ, സംവിധായകൻ, നിർമ്മാതാവ്, ഗായകൻ എന്നീ നിലകളിൽ എല്ലാം തന്നെ തന്റെ കഴിവ് തെളിയിച്ച താരം കൂടിയാണ് അദ്ദേഹം. 2002 ൽ നന്ദനം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. തുടർന്ന് തന്റെ സിനിമ ജീവിതത്തിൽ നിരവധി ഉയർച്ച - താഴ്ചകൾ താരത്തിന് നേരിടേണ്ടി വന്നിരുന്നു. എന്നാൽ പതിയെ അഭിനയം കൂടാതെ സിനിമയുമായി ബന്ധപ്പെട്ട മറ്റ് രംഗങ്ങളിലും താരം തന്റെ കഴിവ് തെളിയിക്കുകയായിരുന്നു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജിന്റേതായി വാരാനിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എമ്പുരാൻ


പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. മോഹൻലാലാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. മുരളി ​ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമാണ് ലൂസിഫർ.  ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായതായും ഉടൻ തന്നെ ചിത്രീകരണം തുടങ്ങുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൻറെ പ്രീ പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു. 


ALSO READ: Kaapa Movie Update : കാപ്പ ഷൂട്ടിങ് പൂർത്തിയായി; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്


ആടുജീവിതം 


പൃഥ്വിരാജിനെ നായകനാക്കി സംവിധായകൻ ബ്ലെസി ഒരുക്കുന്ന ആടുജീവിതമാണ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. ബെന്യാമിന്റെ അന്തർദേശിയ തലത്തിൽ തന്നെ പ്രശസ്തമായ ആട് ജീവിതം എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്.  ബ്ലെസി-പൃഥ്വിരാജ് ടീമിന്റെ സ്വപ്ന പദ്ധതി എന്ന് തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം. നിലവിൽ ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ പുരോഗമിച്ച് വരികെയാണ്. ചിത്രത്തിൻറെ റിലീസ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല.


സലാർ 


പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി കെജിഎഫിന്റെ സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന പാൻ ഇന്ത്യ ചിത്രമായ സലാറാണ് പൃഥ്വിരാജിന്റെ റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം. ചിത്രത്തിൽ  വർദരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. 2023 സെപ്റ്റംബർ 28നാണ് ചിത്രം തിയേറ്ററുകളിലെത്തുക. പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കെജിഎഫിന്റെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് ആണ്. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായിട്ടാണ് പ്രഭാസെത്തുന്നത്. ശ്രുതി ഹാസൻ, ജഗപതി ബാബു, ശ്രിയ റെഡ്ഡി, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ഗോൾഡ് 


പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി അൽഫോൺസ് പുത്രൻ ഒരുക്കുന്ന ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജ് ചിത്രമെന്ന നിലയിലും അൽഫോൺസ് പുത്രൻ ചിത്രമെന്ന നിലയിലും പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗോൾഡ്. ചിത്രം ഓണം റിലീസായി എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ചിത്രത്തിൻറെ റിലീസ് മാറ്റിവെക്കുകയായിരുന്നു. പൃഥിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവരുടെ ബാനറിൽ മാജിക് ഫ്രെയിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.


കാപ്പ 


പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് കാപ്പ. ചിത്രത്തിൽ കൊട്ട മധുവെന്ന കഥാപാത്രമായി ആണ് പൃഥ്വിരാജ് എത്തുന്നത്.  തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥ പറയുന്ന, ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ 'ശംഖുമുഖി' എന്ന നോവെല്ലയെ ആസ്‍പദമാക്കി ഒരുക്കുന്ന ചിത്രമാണ് കാപ്പ. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. കടുവയ്ക്ക് ശേഷം വീണ്ടും പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാപ്പക്കുണ്ട്.  ഫെഫ്‍ക റൈറ്റേഴ്സ് യൂണിയന്‍ നിർമ്മിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും കാപ്പക്കുണ്ട്. ആസിഫ് അലി, അപർണ ബാലമുരളി, അന്ന ബെൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


കാളിയൻ


 പൃഥ്വിരാജ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'കാളിയൻ'. ചരിത്ര നായകനായിരുന്ന കുഞ്ചിറക്കോട്ട് 'കാളിയൻ' ആയാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. നവാഗതനായ എസ് മഹേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ​ഗോവിന്ദൻ ആണ് ചിത്രം നിർമ്മിക്കുന്നത്. വലിയ മുതൽമുടക്കിൽ വരുന്ന ചിത്രമാണ് കാളിയൻ. 2018ൽ അനൗൻസ് ചെയ്‌തപ്പോൾ മുതൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട് കാളിയൻ. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.