Prithviraj: നഗ്‌ന മാറിടം കാട്ടി പൃഥ്വിരാജ്; രഹ്നയ്ക്കെതിരെ കേസെടുത്തപോലെ നടനെതിരെയും കേസെടുക്കണമെന്ന് സോഷ്യല്‍ മീഡിയ
കഴിഞ്ഞ ദിവസം നടന്‍ Prithviraj പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ടോപ് ലെസ് ആയ ചിത്രം നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്...
കഴിഞ്ഞ ദിവസം നടന്‍ Prithviraj പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ടോപ് ലെസ് ആയ ചിത്രം നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്...
എന്നാല്‍, ചിത്രം വൈറലായതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെ ‘സദാചാരആങ്ങളമാരെ’ ട്രോളി നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. നടിമാരുടെ വസ്ത്രത്തിന്‍റെ അളവ് നിശ്ചയിച്ചവര്‍ എവിടെ? എന്നുള്ള തരത്തില്‍ ചോദ്യങ്ങളും ഉയര്‍ന്നിരുന്നു.
എന്നാല്‍, പൃഥ്വിരാജിന്‍റെ (Prithviraj) ചിത്രം ആധാരമാക്കി മറ്റൊരു വിഷയം ചര്‍ച്ചയാക്കുകയാണ് അഡ്വ. രശ്മിത രാമചന്ദ്രന്‍. മുമ്പ് രഹ്‌ന ഫാത്തിമ (Rehna Fathima) എന്ന വ്യക്തി ബോഡി പെയിന്‍റി൦ഗ് നടത്തിയപ്പോള്‍ കേസ് എടുക്കുകയും സദാചാര ചര്‍ച്ച നടത്തുകയും ചെയ്തവര്‍ എന്താണ് പൃഥ്വിരാജിന്‍റെ ഷര്‍ട്ടില്ലാത്ത ചിത്രം കണ്ടിട്ട് പ്രതികരിക്കാത്തത്? എന്തേ നടനെതിരെ കേസ് എടുക്കാത്തത് എന്നാണ് രശ്മിത ചോദിക്കുന്നത്.
നീതിയും ന്യായവും അണുവിട വ്യത്യാസമില്ലാതെ നിഷ്പക്ഷമായി നടപ്പാക്കുന്ന മാവേലി നാട്ടില്‍ എന്തുകൊണ്ടാണ് മുലക്കണ്ണുകള്‍ കാട്ടി നില്‍ക്കുന്ന പൃഥ്വിരാജിനെതിരെ കേസില്ലാത്തത്? എന്നും രശ്മിത ചോദിച്ചു.
കഴിഞ്ഞ ദിവസമാണ് ബീച്ചിൽ വെയിൽ കായുന്ന മനോഹരമായ ഒരു ചിത്രവുമായി പൃഥ്വിരാജ് എത്തിയത്. കുടുംബവും ഒത്ത് അവധിക്കാലം ആഘോഷിക്കുന്നതിനിടെ പകർത്തിയ ചിത്രങ്ങളിലൊന്നാണ് നടന്‍ പങ്കുവച്ചത്. ഭാര്യ സുപ്രിയ പകർത്തിയ ചിത്രത്തിന് 'Sun, Sand and Salt and pepper', എന്നൊരു ക്യാപ്ഷനോട് കൂടിയാണ് പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവച്ചത്.
അതേസമയം, രശ്മിതയുടെ പോസ്റ്റും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. പുരുഷ മാറിടം ലൈംഗിക അവയവങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ? എന്നാണ് ചിലര്‍ക്ക് സംശയം. ഇനി ക്ഷേത്രത്തില്‍ പോകുവാന്‍ തടസ്സമുണ്ടാകുമോ എന്ന് സംശയം പ്രകടിപ്പിച്ചവരും ഏറെ... ഒപ്പം ഗാന്ധിജിയെ ഓര്‍ത്തവരും കുറവല്ല....
രശ്മിത രാമചന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം:-
രഹ്ന ഫാത്തിമ എന്ന സ്ത്രീ സ്വന്തം കുഞ്ഞുങ്ങളെക്കൊണ്ട് ഉടലില്‍ പെയ്ന്റ് ചെയ്യിച്ചപ്പോള്‍ സദാചാരം തകര്‍ന്ന സകല മനുഷ്യരും ഏജന്‍സികളും പൊലീസും ജാമ്യം നിഷേധിച്ച കോടതിയും ഒരു സംശയം തീര്‍ത്തു തരണം….
നീതിയും ന്യായവും കടുകിടെ വ്യത്യാസമില്ലാതെ നിഷ്പക്ഷമായി നടപ്പാക്കുന്ന മാവേലി നാട്ടില്‍ എന്തുകൊണ്ടാണ് മുലക്കണ്ണുകള്‍ കാട്ടി നില്‍ക്കുന്ന പൃഥ്വിരാജിനെതിരെ കേസില്ലാത്തത്?
പൃഥ്വിരാജ് സുകുമാരന്‍ എന്ന സുന്ദരനായ നടന്‍ സ്വന്തം മുലക്കണ്ണുകള്‍ കാണിച്ചു നില്‍ക്കുന്ന ചിത്രം പൊതുവിടത്തില്‍ പ്രകാശിതമായിട്ട് രണ്ടു ദിവസങ്ങളായി! അതീവ സുന്ദരനും യൂത്ത് ഐക്കണും പ്രഗത്ഭ നടനുമായ ഇദ്ദേഹത്തിന്റെ കാമോദ്ദീപകമായ ഈ ചിത്രം പൊതു വിടത്തില്‍ ഒരുപാടു സ്ത്രീകളില്‍ / പുരുഷന്മാരില്‍/ ഭിന്ന ലൈംഗിക താത്പര്യക്കാരില്‍ ലൈംഗിക വികാരം ഉണര്‍ത്തുവാനുള്ള സാധ്യതയുണ്ട്.
പെയ്ന്റു കൊണ്ടു മറച്ച മുലയിടം പൊതുവിടത്തില്‍ പ്രദര്‍ശിപ്പിച്ച രഹ്ന ഫാത്തിമയേക്കാള്‍ പെയിന്റിന്റെ മറ പോലുമില്ലാതെ നഗ്‌നത പ്രദര്‍ശിപ്പിച്ച പൃഥ്വിരാജ് സുകുമാരന്‍ കുറ്റക്കാരനാണ്.
ധനാഢ്യതയിലും ലോക പരിചയത്തിലും വന്‍ സ്വാധീനവും ആള്‍ബലവുമുള്ള ആളുകളുടെ സമ്പത്തിലും രഹ്ന ഫാത്തിമയേക്കാള്‍ ഒരുപാടു മുകളില്‍ നില്‍ക്കുന്ന പൃഥ്വിരാജ് ജാമ്യം കൊടുത്താല്‍ നാടു വിടാനുള്ള സാധ്യതയും രഹ്ന ഫാത്തിമയേക്കാള്‍ അധികമാണെന്ന കാര്യം ബഹുമാനപ്പെട്ട കോടതിയും പരിഗണിയ്ക്കണം.
Also read: Koozhangal: അന്താരാഷ്ട്ര പുരസ്‌ക്കാരം നേടി നയന്‍താര-വിഘ്നേഷ് ശിവന്‍ ചിത്രം
കേരളത്തിലെ ഉത്സാഹമുള്ള പൊലീസ് ഈ നഗ്‌ന ചിത്രത്തിന് കാരണമായവര്‍ക്കെതിരെ – രഹ്നാ ഫാത്തിമയുടെ നഗ്‌നതയ്ക്കെതിരെ കേസെടുത്ത ഉത്സാഹത്തോടെ പൃഥ്വിരാജ് സുകുമാരനെതിരെയും – കേസെടുത്ത് സ്വന്തം നിക്ഷ്പക്ഷതയും നീതിബോധവും തെളിയിയ്ക്കണമെന്ന അഭ്യര്‍ത്ഥനയോടെ….