Priya Prakash Varrier : `ഇപ്പോഴും എന്റെ സുഹൃത്തായി തുടരുന്നു, ടോക്സിക്കായി ഒന്നുമുണ്ടായിരുന്നില്ല`; മുൻ കാമുകനെ കുറിച്ച് തുറന്ന് പറഞ്ഞ് പ്രിയ പ്രകാശ് വാര്യർ
Priya Prakash Varrier Releationship : തന്റെ കാമുകൻ വളരെയധികം പുരോഗമന ചിന്താഗതിക്കാരൻ ആയിരുന്നുവെന്നും വേർപിരിഞ്ഞെങ്കിലും ഇപ്പോഴും സുഹൃത്തുക്കളായി തുടരുകയാണെന്നും പ്രിയ പറഞ്ഞു.
തന്റെ മുൻ കാമുകനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം പ്രിയ പ്രകാശ് വാര്യർ. തന്റെ കാമുകൻ വളരെയധികം പുരോഗമന ചിന്താഗതിക്കാരൻ ആയിരുന്നുവെന്നും തന്റെ പ്രണയ ജീവിതത്തിൽ ടോക്സിക്കായി ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നുമാണ് പ്രിയ ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത്. തന്റെ പുതിയ മലയാളം സിനിമയായ 4 ഇയേഴ്സിന്റെ പ്രമോഷനോട് അനുബന്ധിച്ച് ബിഹൈൻഡ് വുഡ്‌സ് ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രിയ ഇക്കാര്യം വ്യക്തമാക്കിയത്. കാമുകനുമായി വേർപിരിഞ്ഞെങ്കിലും ഇപ്പോഴും സുഹൃത്തുക്കളായി തുടരുകയാണെന്നും പ്രിയ പറഞ്ഞു. 4 ഇയേഴ്സിലെ നായകനുമായി മുൻ കാമുകന് എന്തെങ്കിലും സാമ്യമുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രിയ.
വളരെയധികം ട്രോളുകളും സൈബർ ആക്രമങ്ങളും ഏറ്റ് വാങ്ങേണ്ടി വന്ന ഒരു താരം കൂടിയാണ് പ്രിയ പ്രകാശ് വാര്യർ. തനിക്ക് നേരിട്ടേഡ്‌നി വന്ന ഓൺലൈൻ ആക്രമണങ്ങളിൽ ആദ്യം വിഷമം തോന്നിയിരുന്നെങ്കിലും ഇപ്പോൾ തന്നെയിത് ബാധിക്കാറില്ലെന്നും പ്രിയ പറഞ്ഞു. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ഒരു തിരിച്ച് വരവിന് ഒരുങ്ങുകയാണ് താരം. 4 ഇയേർസ് ആണ് പ്രിയയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം . ചിത്രത്തിൽ നായകനായി എത്തുന്നത് സർജാനോ ഖാലിദാണ്.
ALSO READ: 4 Years Movie : പ്രിയ പ്രകാശ് വാര്യരുടെ 4 ഇയേഴ്സിന് യു/എ സർട്ടിഫിക്കറ്റ്; ചിത്രം ഉടൻ തീയേറ്ററുകളിൽ
ഒരു ടോക്സിക് റിലേഷന്ഷിപ്പിന്റ കഥപറയുന്ന ചിത്രമാണ് 4 ഇയേർസ് എന്നാണ് സൂചന. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് ചിത്രത്തിന് നല്കിയിരിക്കുന്നത്. ചിത്രം നവംബർ 25 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. കഴിഞ്ഞ ദിവസം ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്തുവിട്ടിരുന്നു. കോളേജ് സമയത്തെ പ്രണയക്കഥയും ഇരുവരും തമ്മിലുള്ള പ്രശ്‍നങ്ങളൂം ഒക്കെ ചിത്രത്തിൻറെ ട്രെയ്‌ലറിൽ കാണിക്കുന്നുണ്ട്. നാല് വർഷങ്ങൾക്ക് ശേഷം ഇരുവരും കണ്ടുമുട്ടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.
ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് ശങ്കറാണ്. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രഞ്ജിത്ത് ശങ്കർ തന്നെയാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സാലു കെ തോമസാണ്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നവംബർ 1 ന് കോതമംഗലം മാർ അസ്ത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിങ്ങിലെ 10000 വിദ്യാർഥികളുടെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ ഒരുക്കിയിരിക്കുന്നത് സാന്ദ്ര മാധവ്, സന്ധൂപ് നാരായണൻ, ആരതി മോഹൻ, അനു എലിസബത്ത്, വിവേക് മുഴക്കുന്ന്, രഞ്ജിത്ത് ശങ്കർ എന്നിവർ ചേർന്നാണ്.
എഡിറ്റർ- സംഗീത് പ്രതാപ്, സംഗീതം - ശങ്കർ ശർമ്മ, സൗണ്ട് ഡിസൈനും ഫൈനൽ മിക്സും - തപസ് നായക്, മേക്കപ്പ് - റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം - രമ്യ സുരേഷ്, കല - സൂരജ് കുറവിലങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ - സജീവ് ചന്തിരൂർ, അസോസിയേറ്റ് ഡയറക്ടർ - അനൂപ് മോഹൻ എസ്, അസോസിയേറ്റ് ഡോപ്പ് - ഹുസൈൻ ഹംസ, ഫിനാൻസ് കൺട്രോളർ - വിജീഷ് രവി
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...