VIRAL: മഞ്ചിന്റെ പുതിയ പരസ്യത്തില്‍ കണ്ണിറുക്കി പ്രിയാ വാര്യര്‍
പ്രിയ വാര്യര്‍ എന്നുകേള്‍ക്കുമ്പോള്‍ കൊച്ചുകുട്ടികള്‍വരെ കണ്ണിറുക്കി വെടിയുതിര്‍ക്കുന്ന രംഗത്തോടെയാണ് ഓര്‍മ്മിക്കുന്നത് എന്നുതന്നെ പറയാം. അത്രയ്ക്ക് പ്രിയയുടെ കണ്ണിറുക്കല്‍ വൈറലാണ്.
ഇപ്പോഴിതാ, നടിയുടെ പുതിയ പരസ്യചിത്രം പുറത്തിറങ്ങിയിരിക്കുകയാണ്. നെസ്ലെ മഞ്ച് ടിട്വന്റിയുടെ പരസ്യത്തിലും സഹതാരത്തെ കണ്ണിറുക്കി കാണിക്കുന്നുണ്ട് പ്രിയാ വാര്യര്‍. പരസ്യചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. പ്രിയയെ വീണ്ടും കണ്ട സന്തോഷത്തിലാണ് പ്രിയയുടെ ആരാധകര്‍.
വീഡിയോ കാണാം:
ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ ഒറ്റ സീനുകൊണ്ട് ലോകപ്രശസ്തയായ പെണ്‍കുട്ടിയാണ് പ്രിയ പ്രകാശ് വാര്യര്‍. ലോകമെമ്പാടും പ്രിയയുടെ കണ്ണിറുക്കലും വെടിയുതിര്‍ക്കുന്നതും ആഘോഷമാക്കുകയാണ്. നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താരത്തിന് അവസരം ലഭിച്ചുവെന്നാണ് സൂചന. എന്നാല്‍ തന്‍റെ ആദ്യ ചിത്രം പുറത്തുവന്നതിന് ശേഷമേ മറ്റ് സിനിമകളെക്കുറിച്ച് ആലോചിക്കുകയുള്ളൂ എന്ന് പ്രിയ പറഞ്ഞിരുന്നു.