ടെലിവിഷനിൽ സംപ്രേഷണം ചെയ്യുമ്പോൾ മലയാളികൾ ഇപ്പോഴും കാണാൻ ആ​ഗ്രഹിക്കുന്ന സിനിമയാണ് പ്രിയദർശൻ (Priyadarshan) സംവിധാനം ചെയ്ത മിഥുനം (Midhunam). 1993ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാലിനൊപ്പം (Mohanlal) നായികയായി എത്തിയത് ഉർവശിയാണ് (Urvashi). 28 വർഷം കഴിഞ്ഞിരിക്കുകയാണ് ചിത്രം റിലീസ് ചെയ്തിട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മിഥുനത്തിന് ശേഷം മറ്റൊരു പ്രിയദർശൻ ചിത്രത്തിലും ഉർവശി അഭിനയിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ വീണ്ടും അത് സംഭവിച്ചിരിക്കുകയാണ്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം പ്രിയദർശന്റെ ചിത്രത്തിൽ അഭിനയിക്കുകയാണ് ഉർവശി. എന്നാൽ ഈ കൂടിച്ചേരൽ മലയാളത്തിലല്ല. പ്രിയദർശൻ സംവിധാനം ചെയ്യുന്ന അപ്പത്ത എന്ന തമിഴ് ചിത്രത്തിലാണ് ഉർവശി കേന്ദ്രകഥാപാത്രമായി എത്തുന്നത്. 


Also Read: Hridayam Teaser | കല്യാണിയും പ്രണവും ദർശനയും; 'ഹൃദയം' ടീസർ പുറത്ത്


ഉർവശിയുടെ എഴുന്നൂറാമത്തെ സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഉർവശിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് പ്രിയൻ തന്നെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. 


Also Read: Meow Movie | ലാൽജോസ് ചിത്രം 'മ്യാവു' ഡിസംബർ 24ന് തിയേറ്ററുകളിലേക്ക്



 


മിഥുനം കഴിഞ്ഞ് ഏറെ നാളുകൾക്കു ശേഷമുള്ള ഒത്തുചേരൽ. വരാനിരിക്കുന്ന തമിഴ് ചിത്രമായ ‘അപ്പത്ത’യിൽ വീണ്ടും ഒന്നിക്കുന്നു. ഉർവശിയുടെ 700ാമത് ചിത്രം’ –പ്രിയൻ കുറിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.