മോഹന്‍ ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ബ്ലോക്ക് ബസ്റ്റര്‍ ചിത്രം ലുസിഫര്‍ തെലുങ്കിലും  റീമേക്ക് ചെയ്യുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിന്‍റെ നിര്‍മ്മാണം സംബന്ധിച്ചുള്ള വാര്‍ത്തകള്‍  ഇതിനോടകം പുറത്തുവന്നിരുന്നു. ചിത്രത്തില്‍  മോഹന്‍ലാലിന്‍റെ   (Mohanlal) കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെലുങ്കു സൂപ്പര്‍ സ്റ്റാര്‍ ചിരഞ്‍ജീവിയാണെന്ന്  (Chiranjeevi) വ്യക്തമാക്കിയിരുന്നു. എന്നാല്‍,  മഞ്ജുവാര്യരുടെ  (Manju Warrier) കഥാപാത്രമായ പ്രിയദര്‍ശനി രാമദാസിനെ അവതരി പ്പിക്കുന്നത്  ആരെന്ന കാര്യത്തില്‍ ഇതുവരെ വ്യക്ത  ഇല്ലായിരുന്നു. എന്നാല്‍,  പ്രിയദര്‍ശനി രാമദാസിനെ  അവതരിപ്പിക്കാന്‍   പ്രിയാമണി  (Priyamani) എത്തുന്നതായാണ് റിപ്പോര്‍ട്ട്. 


ഈ വേഷം അഭിനയിക്കാന്‍ പ്രിയാമണിയെ നിര്‍മ്മാതാക്കള്‍ സമീപിച്ചിട്ടുണ്ടെന്നാണ് സൂചന. 


പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മലയാളത്തില്‍ ഉള്‍പ്പടെ നിരവധി ഭാഷകളില്‍ തിളങ്ങിയ നടി വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്നെങ്കിലും ഇപ്പോള്‍ കൈനിറയെ  ചിത്രങ്ങളുമായി ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം.


ധനുഷ് നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം അസുരന്‍,  നാരപ്പ എന്ന പേരില്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നതില്‍ നടന്‍ വെങ്കടേഷ് ദഗുബാടിയുടെ നായികയായി പ്രിയാമണി ആണ് എത്തുന്നത്. 


Also read: നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്; പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍, ആവേശത്തില്‍ ആരാധകര്‍


‘ലൂസിഫറിന്‍റെ ’ തെലുങ്ക് റീമേക്ക് ഉടന്‍ ചിത്രീകരണം ആരംഭിക്കും. മോഹന്‍രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സത്യദേവ് സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തും.


പ്രിയാമണിയും ചിരഞ്ജീവിയും ഇതുവരെ ഒന്നിച്ച്‌ അഭിനയിച്ചിട്ടില്ല.  ലൂസിഫര്‍ ആയിരിക്കാം ഇരുവരുടെയും ഒന്നിച്ചുള്ള സുപ്പര്‍ ഹിറ്റ്‌ ചിത്രം...!!