ഷറഫുദ്ദീൻ കേന്ദ്ര കഥാപാത്രമായെത്തുന്ന പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രത്തിലെ വീഡിയോ ​ഗാനം പുറത്തിറങ്ങി. നേരാണേ എന്ന് തുടങ്ങുന്ന ​ഗാനമാണ് പുറത്തിറങ്ങിയത്. മികച്ച പ്രതികരണമാണ് ​ഗാനത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിനായി കാത്തിരിക്കുകയാണെന്ന് നിരവധി പ്രേക്ഷകർ കമന്റും ചെയ്തിട്ടുണ്ട്. റിലീസ് ചെയ്ത് 18 മണിക്കൂറിനുള്ളിൽ യൂട്യൂബ് ട്രെൻഡിങ് ഫോർ മ്യൂസിക് പട്ടികയിൽ 23ാം സ്ഥാനത്ത് എത്തി നിൽക്കുകയാണ് ഈ ​ഗാനം. പ്രജീഷ് പ്രേമിന്റെ വരികൾക്ക് ലിജിൻ ബാംബിനോയാണ് സം​ഗീതം നൽകിയിരിക്കുന്നത്. ബെന്നി ​ദയാൽ ആണ് ​ഗാനം ആലപിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആന്റണി സോണി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യരും ഷെയ്ൻ നി​ഗവും പ്രധാന വേഷങ്ങൾ ചെയ്ത C/O സൈറ ബാനുവിന് ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രിയൻ ഓട്ടത്തിലാണ്'. ചിത്രത്തിൽ നൈല ഉഷ, അപർണ ദാസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബിജു സോപാനം, ഹക്കിം ഷാജഹാൻ, സുധി കോപ്പ, ജാഫർ ഇടുക്കി, സ്മിനു സിജോ, അശോകൻ, ഹരിശ്രീ അശോകൻ, ഷാജു ശ്രീധർ, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം,ആർ ജെ, കൂക്കിൽ രാഘവൻ, ഹരീഷ് പെങ്ങൻ, അനാർക്കലി മരിക്കാർ തുടങ്ങി നിരവധി പേർ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.



 


Also Read: Priyan Oottathilaanu: 'പ്രിയൻ ഓട്ടത്തിലാണ്' തിയേറ്റർ റിലീസ് ഉടൻ, ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് താരങ്ങൾ


WOW സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ ആണ് നിർമ്മാണം. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം പി. എൻ. ഉണ്ണികൃഷ്ണൻ നിർവ്വഹിക്കുന്നു. പ്രജീഷ് പ്രേമിനെ കൂടാതെ ശബരീഷ് വർമ്മ, വിനായക് ശശികുമാർ തുടങ്ങിയവരും ​ചിത്രത്തിനായി ​ഗാനങ്ങൾ എഴുതിയിട്ടുണ്ട്. 


Jailer Movie: തലൈവർ 169ന് പേരിട്ടു, 'ജയിലർ'; രജിനികാന്ത് - നെൽസൺ ചിത്രം ടൈറ്റിൽ പോസ്റ്റർ


സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിലും പുറത്തുവിട്ടു. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ജയിലർ' എന്നാണ് പേരിട്ടിരിക്കുന്നത്. രജനികാന്തിന്റെ 169ാമത്തെ ചിത്രമാണ് ജയിലർ. രക്തം പുരണ്ട ഒരു കത്തിയുടെ ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. ഇതുവരെ തലൈവർ 169 എന്ന പേരിലാണ് ഈ ചിത്രം അറിയപ്പെട്ടിരുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സം​ഗീതം സംവിധായകൻ. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.