ഒടുവില്‍ ബോളിവുഡ് നടി  പ്രിയങ്ക ചോപ്ര തന്‍റെ മകള്‍  മാല്‍തി മേരിയുടെ മുഖം ആരാധകരുമായി പങ്കുവച്ചു.  നടി പ്രിയങ്ക ചോപ്ര പലതവണ തന്‍റെ മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നുവെങ്കിലും കുഞ്ഞിന്‍റെ മുഖം കാണിച്ചിരുന്നില്ല. പലപ്പോഴും മാല്‍തിയുടെ മുഖം തുണികൊണ്ടോ അല്ലെങ്കില്‍ ഇമോജി കൊണ്ടോ മറച്ചിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസമാണ് പ്രിയങ്ക ആദ്യമായി തന്‍റെ കുഞ്ഞിന്‍റെ മുഖം ആരാധകരുമായി പങ്കുവച്ചത്.  ഉറങ്ങുന്ന മാല്‍തിയുടെ ചിത്രമാണ് പ്രിയങ്ക പങ്കുവച്ചിരിയ്ക്കുന്നത്.  ഈ ചിത്രത്തിലും മാല്‍തിയുടെ മുഖം  കമ്പിളി തൊപ്പി കൊണ്ട് മറച്ചിട്ടുണ്ടെങ്കിലും മുഖത്തിന്‍റെ പകുതി ദൃശ്യമാണ്. 



ചിത്രം പങ്കുവെച്ചുകൊണ്ട്, പ്രിയങ്ക പോസ്റ്റിന് നല്‍കിയ അടിക്കുറിപ്പ് ഏറെ ശ്രദ്ധേയമായിരുന്നു.   "ഞാൻ ഉദ്ദേശിച്ചത്.... (ഹൃദയക്കണ്ണുകളുള്ള മുഖം, മൂന്ന് ഹൃദയങ്ങളുടെ ഇമോജിയും) നല്‍കിയിരുന്നു. 


പ്രിയങ്കയുടെ മകള്‍ മാല്‍തിയുടെ ചിത്രം ഇൻസ്റ്റാഗ്രാമിലെ ഒരു ഫാൻ അക്കൗണ്ടാണ് പങ്കിട്ടത്.  ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആരാധകരാകട്ടെ കുഞ്ഞിന് സ്നേഹം ചൊരിയുന്നതില്‍ ഒട്ടും പിന്നോട്ടല്ല.  'ഒടുവിൽ... ഇത്രയും സുന്ദരിയായ കുട്ടി.' മറ്റൊരു ഉപയോക്താവ് എഴുതി, 'സുന്ദരിയായ രാജകുമാരി.' ഒരാൾ എഴുതി- മാല്‍തി  മേരി വളരെ സുന്ദരിയാണ്, ആരാധകര്‍ കുറിച്ചു. എന്നാല്‍ ഒരു ആരാധകന്‍റെ കുറിപ്പ് ശ്രദ്ധേയമായി, 'സൂക്ഷിച്ചുനോക്കൂ, അവളുടെ ചുണ്ടുകൾ നിക്കിന്‍റെ ചുണ്ടുപോലെ തന്നെയാണ്.... 
ഒറ്റ ദിവസംകൊണ്ട് സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിയ്ക്കുകയാണ് പ്രിയങ്ക ചോപ്രയുടെ മകള്‍ മാല്‍തി മേരി....


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ