നാച്ചുറൽ സ്റ്റാർ നാനി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'നാനി31'യിലെ നായികയുടെ പോസ്റ്റർ പുറത്തുവിട്ടു. തമിഴ് - തെലുങ്ക് സിനിമകളിൽ നായികയായി തിളങ്ങിയ പ്രിയങ്ക മോഹനാണ് ഈ ചിത്രത്തിലെ നായിക. 'എന്റെ സുന്ദരനികി' പോലൊരു കൾട്ട് എന്റർടെയ്‌നർ പ്രേക്ഷകർക്ക് നൽകിയ പ്രതിഭാധനനായ സംവിധായകൻ വിവേക് ​​ആത്രേയയാണ് ചിത്രത്തിന്റെ സംവിധായകൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓസ്‌കാർ ചിത്രം 'ആർആർആർ'ന്റെ മികച്ച വിജയത്തിന് ശേഷം ഡിവിവി എന്റർടൈൻമെന്റിന്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇത്തവണ നാനിയും വിവേകും വളരെ വ്യത്യസ്തമായ ഒരു പര്യവേക്ഷണമാണ് ഈ ചിത്രത്തിൽ ചെയ്യുന്നതെന്ന സൂചന വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്ന കളർ ടിന്റ്, പശ്ചാത്തല സ്‌കോർ എന്നിവയിൽനിന്നും വ്യക്തമാണ്.  


Also Read: Thankamani Movie: നോവുണങ്ങാത്ത 37 വർഷങ്ങൾ; 'തങ്കമണി' സംഭവത്തിന്റെ വാർഷികത്തിൽ സിനിമയുടെ ഫസ്റ്റ് ലുക്ക്‌


നാളെ 'നാനി31'ലെ ആദ്യ ഗ്ലിൻസ് പുറത്തുവിടും. 24നാണ് ചിത്രത്തിന്റെ പൂജ. ചിത്രത്തിലെ അഭിനേതാക്കളുടെയും സാങ്കേതിക സംഘത്തിന്റെയും വിശദവിവരങ്ങൾ അന്നേ ദിവസം പുറത്തുവിടും. പിആർഒ: ശബരി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.