യുവതാരം ദുൽഖർ സൽമാന്റെ  ജന്മദിനത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ പ്രത്യേക പൂജയും സദ്യയും നടത്തി നിർമാതാവ് പ്രജീവ് സത്യവ്രതൻ. ദുൽഖ‍ർ സൽമാന്റെ ആയുരാരോഗ്യ സൗഖ്യത്തിനും ശത്രു ദോഷത്തിനുമുള്ള പൂജയും 501 പേർക്ക് സദ്യയും ആണ് നൽകിയത്. വെന്നിക്കോട് വലയന്റെകുഴി ശ്രീ ദേവിക്ഷേത്രത്തിലായിരുന്നു വഴിപാടും അന്നദാനവും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫൈനൽസ്, രണ്ട് എന്നീ സിനിമകളുടെ നിർമാതാവാണ് പ്രജീവ് സത്യവ്രതൻ. പ്രജീവം മൂവീസിന്റെ ബാനറിൽ അദ്ദേഹം പുതിയതായി നിർമിക്കുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിൽ ദുൽഖർ സൽമാന്റെ കുറുപ്പ് എന്ന ചിത്രവുമായി ബന്ധപ്പെട്ട ചില രംഗങ്ങളുണ്ട്.


കൂടാതെ ദുൽഖർ സൽമാനെ കുറിച്ച് ഒരു ഗാനവും ഒരുക്കിയിട്ടുണ്ട്. ബികെ ഹരിനാരായണൻ - മെജോ ജോസഫ് ടീമിന്റേതാണ് ഈ ഗാനം. പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകൾക്ക് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.


ALSO READ: വിജയ് ആന്റണി നായകനാകുന്ന "മഴൈ പിടിക്കാത്തമനിതൻ" ആഗസ്റ്റ് രണ്ടിന് തിയേറ്ററുകളിലേക്ക്


പ്രശസ്ത സംവിധായകൻ ഷാജികൈലാസ് - നടി ആനി ദമ്പതികളുടെ ഇളയ പുത്രൻ റുഷിൻ ഷാജികൈലാസ് ആദ്യമായി നായക വേഷത്തിലെത്തുന്ന ചിത്രമാണ് ​ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്. ചിത്രത്തിൽ സുകുമാരക്കുറുപ്പ് എന്ന ടൈറ്റിൽ കഥാപാത്രമായി അബു സലിം എത്തുന്നു.


ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, ഇനിയ, സുജിത് ശങ്കർ, എബിൻ ബിനോ, ദിനേശ് പണിക്കർ, സിനോജ് വർഗീസ്, അജയ് നടരാജ്, സൂര്യ ക്രിഷ്, വൈഷ്ണവ് ബൈജു, പാർവതി രാജൻ ശങ്കരാടി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു.


സംവിധായകൻ ഷെബി ചൗഘട്ടിന്റെ കഥക്ക് വിആർ ബാലഗോപാൽ തിരക്കഥയും സംഭാഷണവും രചിക്കുന്നു. ഹരിനാരായണന്റെ വരികൾക്ക് മെജോ ജോസഫ് ആണ് സംഗീതം നൽകിയിരിക്കുന്നത്. വിനീത് ശ്രീനിവാസൻ, അഫ്സൽ, മുരളീകൃഷ്ണ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ക്യാമറ: രജീഷ് രാമൻ, എഡിറ്റിങ്: സുജിത് സഹദേവ്, ആക്ഷൻ കോറിയോഗ്രാഫർ: റൺ രവി, പിആർഒ- എം.കെ ഷെജിൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.