പത്തുലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയതിന് ശേഷം നടന്‍ ആന്റണി വര്‍ഗീസ് (പെപ്പെ) സിനിമയില്‍ നിന്ന് പിന്മാറിയെന്ന ജൂഡ് ആന്റണിയുടെ വെളിപ്പടുത്തല്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇതിനു പിന്നാലെ പെപ്പെ തന്നെ ആരോപണങ്ങള്‍ എല്ലാം തള്ളി തെളിവുകളുമായി എത്തിയിരുന്നു. കൂടാതെ മകളുടെ(ആന്റണിയുടെ പെങ്ങള്‍) വിവാഹം നടത്താനാണ് പണം അഡ്വാന്‍സ് ആയി വാങ്ങിച്ചതെന്ന് പരാമര്‍ശത്തിനെതിരെ പെപ്പെയുടെ അമ്മ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ആ സിനിമയുടെ നിര്‍മ്മാതാവായ അരവിന്ദ് കുറുപ്പും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രവീണ്‍ കുമാറും.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ:  'സത്യമാണെന്ന് പോലും അറിയാത്ത കാര്യമായിരുന്നു, ഞാൻ മാപ്പ് പറയുന്നു'; ജൂഡ് ആന്റണി


സിനിമയിലേക്ക് ആന്റണിയുടെ പേര് നിര്‍ദ്ദേശിച്ചത് ജൂഡ് ആയിരുന്നുവെന്നും ആദ്യം രണ്ട് ലക്ഷം രൂപ അഡ്വാന്‍സ് കൊടുക്കാമെന്നായിരുന്നു തീരുമാനിച്ചത്. എന്നാല്‍ അഡ്വാന്‍സ് തുക 10 ലക്ഷം വേണമെന്ന് ആന്റണി ആവശ്യപ്പെട്ടു. ഇതിന്റെ കാരണമായി ആന്റണി പറഞ്ഞത്  പെങ്ങളുടെ കല്യാണം തന്നെയാണെന്നും ഇവര്‍ വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ ഇതിനെക്കുറിച്ച് സംസാരിച്ചത്. 


നിര്‍മ്മാകാക്കളുടെ വാക്കുകള്‍


'ആന്റണിയുടെ പേര് നിര്‍ദ്ദേശിച്ചത് ജൂഡ് ആയിരുന്നു. വളരെ നല്ല അഭിപ്രായമായിരുന്നു ജൂഡിന് ആന്റണിയെക്കുറിച്ച്. കഥയിന്‍ ആന്റണി വര്‍ഗീസും തൃപ്തനായിരുന്നു. യാതൊരു എതിരഭിപ്രായവും അപ്പോള്‍ ആന്റണി പറഞ്ഞിരുന്നില്ല.
അഡ്വാന്‍സ് രണ്ട് ലക്ഷം രൂപ കൊടുക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. ആന്റണിയുമായി ഞങ്ങള്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആന്റണിയെ കാണുന്നത്. 2 ലക്ഷം പോര പുള്ളിക്ക് ഒരു ആവശ്യമുണ്ട് അതിനാല്‍ 10 ലക്ഷം രൂപ അഡ്വാന്‍സ് വേണമെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞു. അങ്ങനെയാണ്  10 ലക്ഷം രൂപ കൊടുക്കാന്‍ തീരുമാനിച്ചത്. 2019 ജൂണ്‍ 27 നാണ് അഡ്വാന്‍സ് കൊടുക്കുന്നത്. അജഗജാന്തരത്തിന്റെ ഷൂട്ടിങ് സമയത്താണ് പ്രിന്റ് ചെയ്ത തിരക്കഥ കൊടുക്കുന്നത്. 


കാസ്റ്റിങ് വീഡിയോ ഷൂട്ട് ചെയ്യുന്നത് ഡിസംബര്‍ ആദ്യവാരമാണ്. ആന്റണിയെ കിട്ടാന്‍ അല്‍പം ബുദ്ധിമുട്ടിയെങ്കിലും അദ്ദേഹം സഹകരിച്ചു. സിനിമ ജനുവരി 10-ന് ആരംഭിക്കാമെന്ന് പറഞ്ഞു. അജഗജാന്തരത്തിന്റെ കുറച്ച് ഭാഗങ്ങത്തിന്റെ ഷൂട്ട് ബാക്കിയുണ്ട് അത് കഴിഞ്ഞ് ചെയ്യാമെന്ന് പുള്ളി സമ്മതിച്ചു. ഈ സംഭവം നടക്കുന്നത് ഡിസംബര്‍ 10-നാണ്. ബാക്കി വര്‍ക്കുകള്‍ എല്ലാം ഞങ്ങള്‍ ചെയ്തു. റൂം ബുക്കിങ്ങും ഭക്ഷണത്തിന്റെയും യാത്രയുടേയും കാര്യങ്ങള്‍ എല്ലാം ജനുവരി 10 എന്ന തീയതി മുന്നില്‍ കണ്ട് ഞങ്ങള്‍ അറേഞ്ച് ചെയ്തു. ഷൂട്ട് തുടര്‍ച്ചയായി ചെയ്യാനായിരുന്നു പ്ലാന്‍. ഡിസംബര്‍ 23-ന് ജൂഡ് വിളിച്ചപ്പോഴാണ് സിനിമ ചെയ്യുന്നില്ല, താത്പര്യമില്ലെന്ന് ആന്റണി പറയുന്നത്.


ALSO READ:  'വ്യക്തത വേണ്ടവർക്ക്, ഞാൻ ഒരു തരത്തിലുള്ള പിഴയും അടയ്ക്കേണ്ടി വന്നിട്ടില്ല'; പൃഥ്വിരാജ്


ഡിസംബര്‍ 29-ന് സംവിധായകന്‍ പുള്ളിയെ കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കാന്‍ ശ്രമിച്ചു. പുള്ളി ഇത് ചെയ്യുന്നില്ലെന്ന് അറിയിച്ചു. സിനിമ ആന്റണി ചെയ്യില്ലെന്ന് 100 ശതമാനം ഉറപ്പായതോടെയാണ് അഡ്വാന്‍സ് 10 ലക്ഷം തിരികെ ചോദിച്ചത്. ഇതിനൊപ്പം ചെലവായതിന്റെ അഞ്ച് ശതമാനവും ചോദിച്ചിരുന്നു. ഞങ്ങളുമായി ബന്ധപ്പെട്ടത് കണ്‍ട്രോളര്‍ മുഖേനയാണ്. ആന്റണി പറഞ്ഞത് തമ്മില്‍ കൈ കൊടുത്ത് പിരിഞ്ഞുവെന്നാണ്. അങ്ങനെയല്ല സംഭവിച്ചത്. ചെലവായ പൈസ തരില്ലെന്ന് ആന്റണി അറിയിക്കുകയും ഞങ്ങള്‍ അത് സമ്മതിക്കുകയും ചെയ്തു. ആറ് മാസം കഴിഞ്ഞ് 2020 ജനുവരി 27-ന് ആന്റണി 10 ലക്ഷം തിരികെ തന്നു.


പൈസ തിരിച്ച് തന്നില്ലേ പിന്നെ എന്താണ് പ്രശ്‌നം എന്ന് ചോദിക്കുന്നവരോടാണ് ഇനി പറയാന്‍ ഉള്ളത്. 10 ലക്ഷം മാത്രമല്ല ചെലവ്. ഒരാളെ വിശ്വസിച്ച് അടുത്ത 45 ദിവസം നമ്മള്‍ ചെലവാക്കുന്ന തുക വളരെ കൂടുതലായിരിക്കും. ആന്റണിയുടെ കുടുംബത്തെ ഇതിലേടയ്ക്ക് വലിച്ചിടേണ്ടി വന്നത്  വിഷമമുള്ള കാര്യം തന്നെയാണ്. ആ സിനിമ പുള്ളി കളഞ്ഞിട്ട് പോയതോടെ ഇല്ലാതായി. സ്വന്തം പ്രശ്‌നങ്ങള്‍ മാത്രമാണ് ആന്റണി ചര്‍ച്ച ചെയ്തത്. ഞങ്ങള്‍ പ്രൊഡക്ഷന്‍ നിര്‍ത്തി, കമ്പനി പിരിച്ചുവിട്ടു. കുടുംബം എല്ലാവര്‍ക്കും പ്രധാനമാണ്. ഒരു തീരുമാനം എടുക്കുമ്പോള്‍ ഉറച്ച് നില്‍ക്കണം. ജൂഡുമായി ഒരുപാട് വിലയുള്ള ബന്ധമാണ് എനിക്കുള്ളത്. അത് കളയാന്‍ സാധിക്കില്ല. ഞാന്‍ ആയതുകൊണ്ടാണ് ജൂഡ് അത്രയും വികാരഭരിതനായത്. ഞാന്‍ കാരണം ജൂഡിന് ബുദ്ധിമുട്ട് ഉണ്ടാകരുത്,' അരവിന്ദ് പറഞ്ഞു.


ഇതിനു പിന്നാലെ 'സത്യം അറിയാന്‍ താത്പര്യമുള്ളവര്‍ക്ക് വേണ്ടി മാത്രം' എന്ന തലക്കെട്ടോടെ ഈ വീഡിയോ ജൂഡും പങ്കുവെച്ചിട്ടുണ്ട്. ആന്റണിയുമായുള്ള കരാറിന്റെ പകര്‍പ്പും അതിനൊപ്പം പങ്കുവെച്ചു രംഗത്ത് എത്തി. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.